ശബരിമല വിമാനത്താവളത്തിന് സാധ്യതയേറുന്നു; സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
പത്തനംതിട്ട: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ശബരിമല വിമാനത്താവളത്തിന് സാധ്യതയേറുന്നു. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തുന്നതിന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, പത്തനംതിട്ട കലക്ടര്‍ ആര്‍. ഗിരിജ എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തി. രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
സ്ഥലം തീരുമാനിച്ച് കഴിഞ്ഞാല്‍ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കും.
ശബരിമല വിമാനത്താവളത്തോട് യോജിപ്പാണെന്ന് നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തില്‍ യോജിച്ച് നീങ്ങുന്നതോടെ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ളാഹ, ചെങ്ങറ, ചെറുവള്ളി എന്നീ തോട്ടങ്ങളില്‍ ഏതെങ്കിലും വിമാനത്താവളത്തിന് ഉപകരിക്കുമെന്ന ചര്‍ച്ചകള്‍ നേരത്തെ ഉയര്‍ന്നിരുന്നു.
പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളാണ് ഇതെല്ലാം . ഇത് കൂടാതെ അനുയോജ്യമായ മറ്റേതെങ്കിലും സ്ഥലം കണ്ടെത്തുന്നതിനും ചുമതലപ്പെട്ടവര്‍ ശ്രമിക്കും. കല്ലേലി എസ്റ്റേറ്റും പരിഗണയിലുണ്ട്. പദ്ധതി നടപ്പായാല്‍ ശബരിമലയ്ക്കാണ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ദിവസങ്ങളോളം യാത്ര ചെയ്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേഗം നിര്‍ദിഷ്ട വിമാനത്താവളത്തിലിറങ്ങിയ ശേഷം യാത്ര തുടരാന്‍ കഴിയും. ഇപ്പോള്‍ ശബരിമലയില്‍ വടക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കുറവാണ്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരെ ശബരിമലയില്‍ എത്തിക്ക ുന്നതിന് പുതിയ വിമാനത്താവളം സഹായകരമാകും.
ഇത് കൂടാതെ പ്രവാസി മലയാളികള്‍ക്കും ഈ പദ്ധതി പ്രയോജനം ചെയ്യും. പത്തനംതിട്ട ,കോട്ടയം ജില്ലകളില്‍ നിന്നും വിദേശത്ത് ജോലി ചെയ്യുന്നത് പതിനായിരങ്ങളാണ്. ഇവര്‍ ഇപ്പോള്‍ നൂറിലേറെ കീലോമീറ്റര്‍ യാത്ര ചെയ്ത് തിരുവനന്തപുരത്തോ കൊച്ചിയിലൊ എത്തിയാണ് പോകുന്നതും വരുന്നതും. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ എവിടെയെങ്കിലും എയര്‍പോര്‍ട്ട് വേണമെന്നത് വിദേശത്ത് ജോലി ചെയ്യുന്ന ഇവിടുത്തുകാരുടെ കാലങ്ങളായുള്ള ആവശ്യവുമാണ്.
പത്തനംതിട്ട, കോട്ടയം ജില്ലകളുടെ സമഗ്ര വികസനത്തിനും ടൂറിസം വികസനത്തിനും പദ്ധതി ഗുണകരമാകും.ആറന്‍മുള വിമാനത്താവള പദ്ധതി അടഞ്ഞ അദ്ധ്യായമായതോടെയാണ് പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മറ്റെവിടെയെങ്കിലും വിമാനത്താവളം വേണം എന്ന ആവശ്യം ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."