HOME
DETAILS

പാഠപുസ്തകവിതരണം: സ്‌കൂള്‍ മാനേജര്‍മാര്‍ ധര്‍ണ നടത്തി

  
backup
April 05, 2017 | 12:32 AM

%e0%b4%aa%e0%b4%be%e0%b4%a0%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d

 

തിരുവനന്തപുരം: സംസ്ഥാന സിലബസ് പ്രകാരം സര്‍ക്കാര്‍ അംഗീകാരത്തോടെ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന അംഗീകൃത വിദ്യാലയങ്ങള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ ഇതുവരെയും നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കേരളാ അംഗീകൃത സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏതു വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികളും സംസ്ഥാനത്തെ വിദ്യാര്‍ഥികളാണെന്നും പാഠപുസ്തകം എന്നത് ഓരോ വിദ്യാര്‍ഥിയുടെയും അവകാശമാണെന്നും ആ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി.കെ ജയകുമാര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി കെ.കെ ഷാജഹാന്‍, പി.കെ മുഹമ്മദ് ഹാജി, പി. കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, ആര്‍.എം ബഷീര്‍, മുജീബ് പൂളക്കല്‍, എന്‍.പി സജീവന്‍ എന്നിവര്‍ സംസാരിച്ചു.
കെ.വി മൂസക്കുട്ടി, അഡ്വ. ടി.പി അന്‍വര്‍, ഷിജിന്‍ കലാം, പി.കെ ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സര്‍ക്കാര്‍ അംഗീകാരമുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കു പാഠപുസ്തകം നല്‍കാന്‍ ഉടന്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിവേദനവും നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  a month ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  a month ago
No Image

യുഎഇയിൽ വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോൾ ജാഗ്രതൈ; അശ്രദ്ധ കാണിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും

uae
  •  a month ago
No Image

വിധവ പെൻഷനെ ചൊല്ലി തർക്കം; മുക്കത്ത് റവന്യൂ ഇൻസ്പെക്ടറെ കടിച്ചു പരുക്കേൽപ്പിച്ചു സ്ത്രീ

Kerala
  •  a month ago
No Image

യുഎഇയിൽ വേനൽ കടുക്കുന്നു; അബുദബിയും ദുബൈയുമടക്കം പ്രധാന നഗരങ്ങളിൽ താപനില 40 ഡിഗ്രി കടക്കും

uae
  •  a month ago
No Image

കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല, എക്സിറ്റ് പോളുകൾക്കപ്പുറം ഇടതുപക്ഷം ജയിക്കും; 'പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രി'- എം.വി ഗോവിന്ദൻ

Kerala
  •  a month ago
No Image

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ സ്ഫോടനം; നാല് സൈനികർക്ക് വീരമൃത്യു

National
  •  a month ago
No Image

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു; മരണക്കെണിയൊരുക്കി അശ്രദ്ധമായ ഡ്രൈവിംഗ്

uae
  •  a month ago
No Image

പൂനെയിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന് ചാണകക്കൂമ്പാരത്തിൽ തള്ളി; 65-കാരൻ പിടിയിൽ, ദേശീയപാത ഉപരോധിച്ച് നാട്ടുകാർ

National
  •  a month ago
No Image

എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ

Kerala
  •  a month ago