സ്വദേശി തൊഴിലാളികളെ ഉപയോഗിച്ച് രാജ്യത്തെ പുനര്‍നിര്‍മിക്കാം: ആഹ്വാനവുമായി ട്രംപ്
വാഷിങ്ടണ്‍: സ്വദേശികളായ തൊഴിലാളികളെ ഉപയോഗിച്ച് രാഷ്ട്ര പുനര്‍നിര്‍മാണം നടത്തുമെന്ന പ്രതിജ്ഞയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
'നമുക്കൊന്നിച്ച് രാജ്യത്തെ പുനര്നിര്മിക്കനൊരുങ്ങാം. നിങ്ങളാണ് ഈ രാജ്യത്തിന്റെ നട്ടെല്ല്. ഈ മുറിയില്‍ കാണുന്ന പ്രതിഭകളുടെ കഴിവുകള്‍ കൊണ്ട് ഏറ്റവും മെച്ചപ്പെട്ട ഏതു നഗരം വേണമെങ്കിലും, ഏത് സമയത്തും നിര്‍മിക്കാം'. ട്രംപ് വടക്കന്‍ അമേരിക്കയിലെ നിര്‍മാണ തൊഴിലാളികളുടെ കോണ്‍ഫറന്‍സില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴിലാളികള്‍ക്ക് ഏതു സമയത്തും തന്നെ സമീപിക്കാമെന്നും അദ്ദേഹം ഉറപ്പു നല്കി.
രാജ്യത്തെ തൊഴിലവസരങ്ങള്‍ നിയന്ത്രിക്കുന്ന നടപടിക്കെതിരെയാണ് തന്റെ നീക്കമെന്നും പ്രസിഡന്റ് ആവര്‍ത്തിച്ചു. നഷ്ടമായ ഏഴരലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഇനി തിരിച്ചു വരുമെന്നും എച്ച്1ബി വിസ നിയന്ത്രണത്തെ സൂചിപ്പിച്ച് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."