മയമു ഹാജിക്ക് നാട് വിട നല്‍കി
പട്ടാമ്പി: വിശ്രമ വേളകളെ ഖുര്‍ആനിക ജീവിത തമസ്യയാക്കി വിശുദ്ധരാവില്‍ മരണം വരിച്ച മയമു ഹാജി(85) ഇനി ഓര്‍മ. കൊണ്ടൂര്‍ക്കര പരേതനായ വളയത്ത് പുലാക്കല്‍ അലവിയുടെ മകന്‍ മുഹമ്മദ്(മയമുഹാജി)യാണ് മഹല്ലിലെ കാരണവ പട്ടികയില്‍ നിന്നും വിടവാങ്ങിയത്.
നാട്ടിലെയും പരിസര പ്രദേശങ്ങളിലേയും മതസ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ തന്റെതായ ഒരു വിഹിതം നല്‍കുന്ന മയമുഹാജി അശരണര്‍ക്കും തണലായിരുന്നു. ജീവിതത്തിലെ മിക്കസമയങ്ങളിലും അംഗശുദ്ധി നിലനിറുത്താനും ഖുര്‍ആന്‍ പാരായണത്തിന് സമയം കണ്ടത്തിയ വാര്‍ധക്യസഹജമായ വിശ്രമവേളകളെ ഓര്‍ക്കുകയാണ് അടുത്തിടപഴകിയ കുടുംബങ്ങളും നാട്ടുകാരും പ്രദേശവാസികളും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് റമദാന്‍ രാവ് മുഴുവനും ഭാര്യയോടൊത്ത് മക്കളോടപ്പം മക്കയിലും മദീനയിലും തങ്ങാനും മയമു ഹാജി തെരഞ്ഞെടുത്തതും വാര്‍ധക്യസഹജമായ രോഗങ്ങളെ വകവെക്കാതെയുള്ള ആരാധനാ കര്‍മങ്ങളിലെ നിശ്ചയദാര്‍ഢ്യത്തിലായിരുന്നു. മഹല്ലിലെ ഖത്തീബുമാര്‍ക്കും ദര്‍സ് മതപഠന വിദ്യാര്‍ഥികള്‍ക്കും, ഖുര്‍ആന്‍ മനപാഠമാക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഏറെ സഹായസഹകരണങ്ങള്‍ നല്‍കുന്നതിനും മയമുഹാജി സമയം കണ്ടത്തിയിരുന്നു.
മരണവിവരമറിഞ്ഞ് വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. മുന്‍ എം.എല്‍.എ സി.പി മുഹമ്മദ്, മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം, പട്ടാമ്പി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം മുഹമ്മദ് അലി മാസ്റ്റര്‍, ചെമ്പുലങ്ങാട് ഉസ്താദ്, തുടങ്ങിയ വിവിധ മത രാഷ്ട്രീയ നേതാക്കള്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."