സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഹരജിയില്‍ വിധി ഇന്ന്
ബംഗളൂരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്കിയ ഹരജിയില്‍ ഇന്ന് വിധിയുണ്ടായേക്കും. ബംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയാണ് വിധി പറയുക.
നാനൂറ് കോടിയുടെ സോളാര്‍ പദ്ധതിക്കായി ഉമ്മന്‍ ചാണ്ടിയുടെ ബന്ധുവെന്ന പേരില്‍ എറണാകുളം സ്വദേശി ആന്‍ഡ്രൂസും മറ്റ് നാല് പേരും പണം തട്ടിയെന്നായിരുന്നു കേസ്. ഇതില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. കേസില്‍ ഏകപക്ഷീയമായ വിധിയാണുണ്ടായതെന്ന്ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ചാണ്ടി അഡീഷണല്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്.
സൗരോര്‍ജ്ജ പദ്ധതി വാഗ്ദാനം ചെയ്ത് 1.35 രൂപ വാങ്ങിയെന്ന വ്യവസായി എം.കെ കുരുവിളയുടെ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയടക്കം ആറ് പേര് ഒരു കോടി അറുപത്തിയൊന്ന് ലക്ഷം രൂപ പിഴ നല്‍കണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 24ന് വിചാരണ കോടതി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."