കര്‍ഷകരുടെ കടം എഴുതിത്തള്ളല്‍: 'ശരിയായ ചുവടുവെപ്പ്' - യോഗിക്ക് രാഹുലിന്റെ കയ്യടി
ന്യൂഡല്‍ഹി: കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനത്തിന് കയ്യടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത് ശരിയായ ചുവടുവെപ്പാണെന്ന് അദ്ദേഹം പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. ഇത് കര്‍ഷകര്‍ക്ക് താതക്കലികമായെങ്കിലും ആശ്വാസം പകരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നടപടിയെ പിന്തുണക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യം കേന്ദ്രസര്ക്കാറരും പരിഗണിക്കണമെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭ യോഗത്തിലാണ് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ തീരുമാനിച്ചത്. ഒരു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളുക.
സംസ്ഥാനത്തെ 2.21 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി 36,359 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. യു.പിയില്‍ ആകെയുള്ള 2.30 കോടി കര്‍ഷകരില്‍ 2.15 കോടിയും ചെറുകിട ദരിദ്ര വിഭാഗത്തില്‍പ്പെടുന്നവരാണ്. പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട് വിളനാശം സംഭവിച്ച കര്‍ഷകരുടെ 62,000 കോടിയോളം രൂപയുടെ കടമാണ് തിരിച്ചടക്കാനാകാതെ കുടിശികയായിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കടങ്ങള്‍ എഴുതിത്തള്ളുമെന്ന് യു.പിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചത്.
യു.പിയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."