ആദിവാസി സമൂഹത്തിന് സൗജന്യ വൈദ്യസഹായവുമായി ആശുപത്രി അധികൃതര്‍
പൂയംകുട്ടി : മഴക്കെടുതിയില്‍ ഒറ്റപ്പെട്ട ആദിവാസി സമൂഹത്തിന് താങ്ങും തണലുമായി തൊടുപുഴ മുതലക്കോടം ഹോളിഫാമിലിഹോസ്പിറ്റല്‍ അധികൃതര്‍. ചൊവ്വാഴ്ച മുതല്‍ ഒരാഴ്ചക്കാലം മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലില്‍ ജോലിചെയ്യുന്ന രണ്ട് സിസ്റ്റേഴ്‌സ് വൈദ്യസഹായവുമായി കല്ലേലി മേട്ടില്‍ ഉണ്ടാകും. ഗ്രാമ പഞ്ചായത്ത് അധികൃതരുടെയും വില്ലേജ് ഓഫീസറുടെയും അഭ്യര്‍ത്ഥനപ്രകാരം തികച്ചും സൗജന്യ സേവനമാണ് ഇവര്‍ നല്‍കുന്നത്. ഇവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ കുട്ടമ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍നിന്ന് നല്‍കി.
കല്ലേലി മേട്ടിലെയും, ആദിവാസി കോളനിയിലും ആളുകള്‍ക്ക് ബ്ലാവന കടത്ത് കടന്ന് മരുന്ന് വാങ്ങാന്‍ പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ക്രമീകരണം. രണ്ടു ദിവസമായി മണികണ്ഠന്‍ചാല്‍ ചപ്പാത്ത് മുങ്ങിയിരിക്കുകയാണ്. ചപ്പാത്തിലൂടെ ഗതാഗതം നിലച്ചതോടെ ആദിവാസി കുടിയേറ്റ മേഖലയിലേക്കുള്ള കരമാര്‍ഗ്ഗം അടഞ്ഞിരുന്നു. കല്ലേലിമെട്, വെള്ളാരംകുത്ത് മേഖലയാണ് ഇതില്‍ പ്രധാനമായും ദുരിതത്തിലായത്.കോരിച്ചൊരിയുന്ന മഴയത്ത് മൊബൈല്‍ റേഞ്ച് പോലുമില്ലാത്ത ഈ സ്ഥലത്ത് വന്ന് താമസിച്ച് സേവനം ചെയ്യാന്‍ കാണിക്കുന്ന ഇവരുടെമനസ്സ് തികച്ചുംഅഭിനന്ദനീയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."