HOME
DETAILS

മിഗ് വിമാനം പറത്തുന്ന ആദ്യ വനിതയെന്ന നേട്ടത്തിലേക്ക് ചുവടുവെച്ച് കശ്മീര്‍ പൈലറ്റ്

  
backup
April 05, 2017 | 8:30 AM

%e0%b4%ae%e0%b4%bf%e0%b4%97%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%86%e0%b4%a6

ശ്രീനഗര്‍: യുദ്ധവിമാനമായ മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡ് സ്വന്തമാക്കാനൊരുങ്ങി കശ്മീരി പൈലറ്റായ ആയിശ അസീസ്. കഴിഞ്ഞ ആഴ്ച കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് കൈപറ്റിയതോടെ പൈലറ്റെന്ന തന്റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിലേക്ക് ഒരു ചുവടുകൂടി അടുത്തതിന്റെ സന്തോഷത്തിലാണ് ഈ ഇരുപത്തിയൊന്നുകാരി.  

റഷ്യയിലെ സോകുള്‍ എയര്‍ ബേസില്‍ നിന്നാണ് ആയിഷ മിഗ് വിമാനം പറത്തുക. ശബ്ദവേഗത്തെ മറികടന്ന് ജെററ് വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വനിതയെന്ന പദവിയും ഇതോടെ ആയിശ സ്വന്തമാക്കും.

ബോംബെ ഫ്‌ളെയിങ് ക്ലബില്‍ നിന്ന് 16 ാം വയസിലാണ് ആയിശ സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നേടിയത്. 2012ല്‍ നാസയില്‍ നിന്നും സ്‌പേസ് ട്രൈയിനിങ് കോഴ്‌സും പാസായി. തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ഇന്ത്യക്കാരില്‍ ഒരാളാണ് ആയിശ. സുനിത വില്യംസാണ് തന്റെ സ്വപ്‌നങ്ങളുടെ പ്രചോദനമെന്ന് ആയിശ പറയുന്നു. സുനിതയെ പോലെ ബഹിരാകാശ യാത്രയും ആയിശയുടെ സ്വപ്‌നമാണ്.

ആയിഷയുടെ മാതാവ് കശ്മീരിലെ ബാരാമുല്ല സ്വദേശിയും പിതാവ് മുംബൈ സ്വദേശിയുമാണ്. അയിശയുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നുവെന്ന് ആയിശയുടെ സഹോദരന്‍ അരീബ് ലോക്കണ്ട്‌വാല പ്രതികരിച്ചു. അവള്‍ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്കു പറക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അരീബ് കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ക്രീക്കിൽ ബോട്ടിന് തീപിടിച്ചു; അൽ ജദ്ദാഫിൽ ഉയർന്ന കറുത്ത പുകയിൽ വിശദീകരണവുമായി അധികൃതർ

uae
  •  a month ago
No Image

പേരാമ്പ്രയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു: 22 പേർക്ക് പരുക്ക്

Kerala
  •  a month ago
No Image

കാമ്പസുകൾ വീണ്ടും തുറക്കും; യുഎഇയിൽ നാളെ മുതൽ സ്കൂളുകൾ നേരിട്ടുള്ള പഠനരീതിയിലേക്ക്

uae
  •  a month ago
No Image

ലാളിത്യമാണ് കരുത്ത്; ശൈഖ് മുഹമ്മദ് ബിൻ സായിദ് ജനമനസ്സറിയുന്ന നേതാവ്, പ്രശംസയുമായി അൻവർ ഗർഗാഷ്

uae
  •  a month ago
No Image

ബെംഗളൂരുവിൽ മോദിയുടെ സന്ദർശന വേദിക്ക് സമീപത്ത് നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു; ഒരാൾ കസ്റ്റഡിയിൽ

National
  •  a month ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മെയ് 14 വരെ കനത്ത മഴ

Kerala
  •  a month ago
No Image

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് അഭിനന്ദനങ്ങളുമായി പിണറായി വിജയൻ; 'ജനവിധി വലിയ ഉത്തരവാദിത്തമെന്ന്' ഓർമ്മപ്പെടുത്തൽ

Kerala
  •  a month ago
No Image

കോതമംഗലത്ത് മൂന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

പത്തനാപുരത്ത് യു.ഡി.എഫ് - ബി.ജെ.പി ഡീല്‍; കണക്കുകള്‍ നിരത്തി കെ.ബി ഗണേഷ്‌കുമാര്‍

Kerala
  •  a month ago
No Image

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; സംഭവം അങ്കമാലിയില്‍, യു.പി സ്വദേശി പിടിയില്‍

Kerala
  •  a month ago


No Image

തുടക്കം ജനപ്രിയം; സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന, ലഹരി തടയാനും പട്രോൾ സംഘം...ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്  

National
  •  a month ago
No Image

ഏരിയാ കമ്മിറ്റിയംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാട് സി.പി.എമ്മില്‍ കൂട്ടരാജി, പാര്‍ട്ടി വിട്ടത് 24 ഓളം പേര്‍

Kerala
  •  a month ago
No Image

'വിശപ്പും ദാരിദ്ര്യവും അറിയുന്ന സാധാരണക്കാരനാണ് ഞാന്‍, നിങ്ങളുടെ 'തമ്പി', തെറ്റ് ചെയ്യില്ല കൂടെയുള്ളവരെ ചെയ്യാന്‍ അനുവദിക്കില്ല, അങ്ങിനെ ഒരു മോഹമുണ്ടെങ്കില്‍ മായ്ച്ചു കളഞ്ഞേക്കൂ...' മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയിന്റെ വൈകാരിക പ്രസംഗം

National
  •  a month ago
No Image

ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡനം; ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിലിംഗ്: പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവർ പിടിയിൽ

Kerala
  •  a month ago