ഉമ്മന്‍ചാണ്ടിക്കെതിരായ ബെംഗളൂരു കോടതി വിധി റദ്ദാക്കി
ബെംഗളൂരു: വ്യവസായി എം.കെ കുരുവിളയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധിക്കെതിരെ ഉമ്മന്‍ചാണ്ടി നല്കിയ ഹരജി സ്വീകരിച്ചു. ബെംഗളൂരു സിവില്‍ കോടതിയുടേതാണ് നടപടി.
തന്റെ കയ്യില്‍ നിന്ന് 1.35 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാട്ടിയാണ് കുരുവിള കേസ് നല്‍കിയിരുന്നത്. ഈ കേസില്‍ കുരുവിളയ്ക്ക് 1.61 കോടി നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു 2016 ഒക്ടോബര്‍ 24ന് ബെംഗളൂരു അഡീഷണല്‍ സിറ്റി സെഷന്‍സ് കോടതി ഉത്തരവിട്ടത്.
എന്നാല്‍ വിധി ഏകപക്ഷീയമാണെന്നും തന്റെ വാദം കേട്ടില്ലെന്നും കാട്ടി ഉമ്മന്‍ചാണ്ടി മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതു പരിഗണിച്ച ബെംഗളൂരു സിവില്‍ കോടതി നഷ്ടപരിഹാരം നല്‍കാനുള്ള വിധി റദ്ദാക്കുകയും വാദം കേള്‍ക്കാന്‍ തയ്യാറാവുകയുമായിരുന്നു.
ഉമ്മന്‍ചാണ്ടി, ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് ബെല്‍ജിത്ത്, ബിനു നായര്‍ എന്നിങ്ങനെ ആറു പേര്‍ക്കെതിരെയാണ് കുരുവിള കേസ് നല്‍കിയത്. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി. ദക്ഷിണ കൊറിയയില്‍ നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്സിഡി ലഭ്യമാക്കുന്നതിനുമായി തുക കൈപ്പറ്റിയെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."