ഹാഷിഷ് വേട്ട; സര്‍വ്വീസില്‍ നിന്നും പുറത്താക്കിയ സബ് ഇന്‍പെക്ടര്‍ അറസ്റ്റില്‍
അടിമാലി : കഴിഞ്ഞ മെയ് 25ന് തിരുവന്തപുരത്ത് 11 കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയ സംഭവത്തില്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയ സബ് ഇന്‍പെക്ടര്‍ അറസ്റ്റില്‍.
രാജാക്കാട് കല്ലോലിക്കല്‍ വിന്‍സന്റ് (57)നെയാണ് തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍പെക്ടര്‍ ടി.അില്‍കുമാറിന്റെ നേതൃത്വത്തിലൂള്ള സംഘം തന്ത്രപരമായി അടിമാലിയില്‍ നിന്നും ഇന്നലെ രാത്രി എട്ട് മണിയോടെ അറസ്റ്റ് ചെയ്തത്. വഞ്ചിയൂര്‍ തമ്പുരാന്‍മുക്ക് ഹീര അര്‍ക്കേടിയില്‍ റിന്‍സ്(39),തിരുവന്തപുരം കാട്ടാക്കട സ്വദേശി അനൂപ ്(34), തൃശൂര്‍ സ്വദേശി ബിനീഷ് കൂമാര്‍ എന്നിവരാണ് തിരുവന്തപുരത്ത് മെയ് 25ന് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഹാഷിഷ് ഓയില്‍ എത്തിച്ചത് അടിമാലിയില്‍ നിന്നാണെന്ന് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം അടിമാലിയില്‍ എത്തി. ഹാഷിഷ് ഓയില്‍ തിരുവന്തപുരത്ത് എത്തിച്ച വാഹനം അടിമാലി കുരിശുപാറ സ്വദേശിയിടേതാണെന്ന് തിരിച്ചറിഞ്ഞു.സജി വാഹനം അടിമാലി സ്വദേശി അഭിജിത്തിന് വിറ്റതാണെന്ന് അറിഞ്ഞു.
അഭിജിത്തില്‍ നിന്നും ഈ വാഹനം ഇവിടത്തുകാരനായ ഷാജി ദിവസ വാടകയ്ക്ക് മെയ് 24ന് എടുത്തു. ഷാജി അടിമാലി സ്വദേശി സനീഷിന്റെ സഹായത്തോടെ ഹാഷിഷ് ഓയില്‍ തിരുവന്തപുരത്ത് എത്തിച്ച് പ്രതികള്‍ക്ക് കൈമാറി.ഹാഷിഷ് പിടികൂടുയതോടെ കേസില്‍ നിന്നും രക്ഷപ്പെടുന്നതിനായി വാഹനം കൊടുത്ത് വിട്ട ഷാജി ഇന്നലെ സനീഷിന്റെ പേരില്‍ വ്യാജ രേഖ ഉണ്ടാക്കാന്‍ പദ്ധതിയിട്ടു.
ഇതിനായി വിന്‍സന്റിനെ ചുമതലപ്പെടുത്തി.ഷാജിയുടെ നിര്‍ദ്ദേശ പ്രാകാരം ഇന്നലെ അടിമാലിയിലെ ഒരു ഹോട്ടലില്‍ വെച്ച് വിന്‍സന്റ് എഗ്രിമെന്റ് എഴുതുന്നതിനിടെ ഇയാളെ എക്‌സൈസ് സംഘം നാടകീയമായി പിടികൂടകായിരുന്നു. തിരുവന്തപുരത്തെ സംഭവത്തില്‍ വിന്‍സന്റിനെ നാലാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുകയായിരുന്നു.കേസിലെ മുഖ്യ കണ്ണിയായ ഷാജിയും സനീഷും ഒളുവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."