HOME
DETAILS

കണ്ടോളൂ... പുതിയ ഡിസയര്‍

  
backup
April 05 2017 | 15:04 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b3%e0%b5%82-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a1%e0%b4%bf%e0%b4%b8%e0%b4%af%e0%b4%b0

ചിരിക്കണോ അതോ കരയണോ എന്ന സംശയമായിരുന്നു മാരുതി ഡിസയറിന്റെ പിറകുവശം കാണുന്ന മിക്കവര്‍ക്കും  ഉണ്ടായിരുന്നത്.  ബോഡിയുമായി ചേരാത്ത വിധം ഒരു ഏച്ചുകൂട്ടിയ ലുക്ക്. സുസുകിയുടെ സ്വിഫ്റ്റിനെ ഡിക്കിയോടുകൂടിയ ഒരു സെഡാന്‍ കാറാക്കി മാരുതി മാറ്റിയെടുത്തപ്പോള്‍ ഉയര്‍ന്നു കേട്ട ഏറ്റവും വലിയ പരാതികളിലൊന്നായിരുന്നു ഇത്. ഡിക്കിയുടെ നീളം കുറച്ച് ചില കോസ്‌മെറ്റിക് പരീക്ഷണങ്ങളും പിന്നീട് ഡിസയറില്‍ മാരുതി നടത്തിയിരുന്നു.


എതായാലും ഇത്തരം പരിഭവങ്ങള്‍ക്കൊന്നും ഇനി സ്ഥാനമില്ല. കാരണം അടുത്ത മാസം പുറത്തിറങ്ങുമെന്ന് കരുതുന്ന പുതിയ ഡിസയറിന്റെ യഥാര്‍ഥ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു. മൂന്നാം തലമുറയില്‍പെട്ട ഡിസയറിന്റെ ചിത്രങ്ങള്‍ ആണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.


നമ്മളെല്ലാവരും കാത്തിരിക്കുന്ന പുതിയ സ്വിഫ്റ്റിനോട് തന്നെയാണ് ഡിസയറിനും ഏറെക്കുറെ സാമ്യം. ബോണറ്റും വശങ്ങളും ഹെഡ്‌ലാപുംമെല്ലാം ഒരേപോലെയാണ്. ഉയര്‍ന്ന മോഡലുകളില്‍ പ്രൊജക്ടര്‍ ഹെഡ്‌ലാംപുകളും എല്‍. ഇ. ഡി ഡേ ടൈം റണ്ണിങ് ലാംപുകളു ഉണ്ടാകും. മുന്‍വശത്തെ ഗ്രില്‍ സ്വിഫ്റ്റില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ്. സൈഡില്‍ ക്രോം സ്ട്രിപ്പോടുകൂടി മുന്നിലെ  ബംപറുമായി ഇഴുകിചേരുന്ന വിധത്തില്‍ ആണ് ഡിസൈന്‍. ബംപര്‍ ആകട്ടെ തികച്ചും പുതിയ രീതിയിലാണ്.  സ്വിഫ്റ്റില്‍ നിന്ന് നേരിട്ട് കടമെടുത്തതല്ല.


ഇപ്പോഴുള്ള കാറിനേക്കാള്‍ ബാലന്‍സ്ഡ് ആണ് പുതിയ ഡിസയറിന്റെ ഡിസൈന്‍. ഡിക്കി ഇപ്പോള്‍ ബോഡിയുമായി ഇഴുകി ചേര്‍ന്നിരിക്കുന്നു. ഏച്ചുകൂട്ടിയ ലുക്കെന്ന് ഇപ്പോള്‍ ആരും കുറ്റം പറയില്ല. കാറിന്റെ റൂഫ് പിന്‍വശത്തേക്ക് ഒഴുകിയിറങ്ങുന്ന രീതിയിലാണ് ഡിസൈന്‍. പിറകിലെ ടെയില്‍ലാംപ് അല്‍പം കൂടി വലുതായിട്ടുണ്ട്.  പിറകിലെ  നമ്പര്‍ പ്‌ളേറ്റിന് മുകളിലും ഒരു ക്രോം സ്ട്രിപ്പ് കൂടി നല്‍കി ഭംഗികൂട്ടിയിട്ടുണ്ട്.


ഡിസയറിന്റെ മൂന്നാം തലമുറ പുറത്തിറങ്ങുമ്പോള്‍ ഇനി ഒരു സംശയം കൂടി ബാക്കിയുണ്ട്.  പുതിയ സ്വിഫ്റ്റ് പാളാറ്റ്‌ഫോമില്‍ നിര്‍മിച്ചതാണോ അതേ നിലവിലുള്ള ഡിസയറിന്റെ ബോഡി അടിമുടി പരിഷ്‌കരിച്ചാണോ മാരുതി കാര്‍പുറത്തിറക്കിയിരിക്കുന്നതെന്നാണ്.   നിലവിലുള്ള ഡിസയര്‍ പരിഷ്‌കരിക്കുന്നത് ചെലവ് പരമാവധി കുറയ്ക്കും എന്നതിനാല്‍ അത്തരമൊരു സാധ്യതയും മാരുതി തേടാന്‍ സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

 
പുതിയ സ്വിഫ്റ്റിന്റെ ഉള്‍വശവുമായി ഏറെക്കുറെ സാമ്യം ഉള്ളതാണ്  ഈ കാറും. സ്റ്റിയറിങ്ങിന്റെ അടിവശം അല്‍പം ഫ്‌ളാറ്റ് ആക്കിയിട്ടുണ്ടന്നുള്ളതാണ് കൗതുകരമായ മറ്റൊരു മാറ്റം. 1.2 ലിറ്റര്‍ കെ സീരീസ് പെട്രാള്‍ എന്‍ജിനും നിലവിലെ ഡീസല്‍ എന്‍ജിനുമായിരിക്കും പുതിയ ഡിസയറില്‍ ഉണ്ടാവുക.


ഹോണ്ട അമേസ്, ഫിഗോ അസ്പയര്‍, ടാറ്റാ സെസ്റ്റ്, വോക്‌സ് വാഗണ്‍ അമിയോ എന്നിവയാണ് കോംപാക്ട് സെഡാന്‍ വിഭാഗത്തിലുള്ള   സ്വിഫ്റ്റ് ഡിസയറിന്റെ എതിരാളികള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago