ഇസുസുവിന്റെ പുതിയ എസ്.യു.വി അടുത്ത മാസം
ഇസുസുവിന് ഇവിടെ ഏതായാലും നല്ല കാലമല്ല. പ്രീമിയം എസ്.യു.വി ആയ എം.യു 7 ക്‌ളച്ച് പിടിച്ചില്ല. അല്‍പം ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത് ഡി. മാക്‌സ് പിക് അപ്പ് അണ്. ഡി. മാക്‌സും അതിന്റെ തന്നെ ലൈഫ് സ്റ്റെല്‍ വകഭേദമായ വി ക്രോസും ആണ് കമ്പനിയുടെ സെയില്‍സ് ഗ്രാഫ് കുറച്ചെങ്കിലും ഇവിടെ ചലിപ്പിച്ചത്. എം.യു 7 ന് പകരമായാണ് പുതിയ എം.യു.എക്‌സ് ഇന്ത്യയില്‍ ഇസുസു അവതരിപ്പിക്കുന്നത്. ടൊയോട്ടയുടെ ഫോര്‍ച്യുണറിനേയും ഫോര്‍ഡിന്റെ എന്‍ഡവറിനേയുമായിരിക്കും പുതിയ മോഡലിന് എതിരിടേണ്ടിവരിക.
ഡി. മാക്‌സ് പിക് അപ്പിന്റെ ക്യാബിന്‍ ലേഔട്ട് അനുസ്മരിപ്പിക്കുന്നതാണ് എം.യു.എക്‌സിന്റെ മുന്‍വശം. അകവശമാകട്ടെ വി ക്രോസ് പിക് അപ്പിനോടാണ് സാമ്യം. അന്തര്‍ ദേശീയമാര്‍ക്കറ്റുകളില്‍ 3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായി എത്തുന്ന മോഡലിന് ഇന്ത്യയില്‍ എം.യു 7 ന്റെ 161 ബി. എച്ച്. പി എന്‍ജിന്‍ തന്നെയായിരിക്കും ഉപയോഗിക്കുക. ആന്ധ്രയിലെ ശ്രീസിറ്റിയില്‍ 3000 കോടി മുതല്‍ മുടക്കില്‍ സ്ഥാപിച്ച പ്‌ളാന്റിലായിരിക്കും ഇസുസു എം.യു എക്‌സ് അസംബിള്‍ ചെയ്യുക. 23 - 27 ലക്ഷം നിരക്കിലായിരിക്കും വിലയെന്നാണ് കേള്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."