പ്രതിരോധ വകുപ്പില്‍ ഒഴിവുകള്‍
പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള എച്ച്.ക്യു ബംഗാള്‍ ആന്‍ഡ് സെന്റര്‍ റൂര്‍ക്കയില്‍ സിവിലിയന്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 38 ഒഴിവുകളുണ്ട്. തസ്തിക, ഒഴിവുകളുടെ എണ്ണം, ശമ്പളം, യോഗ്യത, പ്രൊബേഷന്‍ കാലയളവ് എന്നിവ ചുവടെ:
എല്‍.ഡി.സി: 12ാം ക്ലാസ്, തത്തുല്യം. കംപ്യൂട്ടറില്‍ ഇംഗ്ലീഷില്‍ മിനിറ്റില്‍ 35 വാക്ക് അല്ലെങ്കില്‍ ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്ക് ടൈപ്പിങ് വേഗം.
സ്‌റ്റോര്‍ കീപ്പര്‍: 12ാം ക്ലാസ്, തത്തുല്യം.
സി.ടി.ഐ (ഇലക്ട്രീഷ്യന്‍): ഹൈസ്‌കൂള്‍ അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ, എന്‍.സി.വി.ടി അനുബന്ധ മേഖലയില്‍ പ്രാവീണ്യം.
കുക്ക്: മെട്രിക്കുലേഷന്‍ തത്തുല്യം, ഇന്ത്യന്‍ കുക്കിങ്ങില്‍ അറിവ്. ബന്ധപ്പെട്ട ട്രേഡില്‍ പ്രാവീണ്യം.
മെസഞ്ചര്‍: ഹൈസ്‌കൂള്‍ അല്ലെങ്കില്‍ തത്തുല്യം.
വാച്ച്മാന്‍: ഹൈസ്‌കൂള്‍ അല്ലെങ്കില്‍ തത്തുല്യം.
ലാസ്‌കര്‍: ഹൈസ്‌കൂള്‍ അല്ലെങ്കില്‍ തത്തുല്യം.
ടെയ്‌ലര്‍: ഹൈസ്‌കൂള്‍ അല്ലെങ്കില്‍ തത്തുല്യം, ടെയ്‌ലര്‍ ആയി ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. ബന്ധപ്പെട്ട ട്രേഡില്‍ പ്രാവീണ്യം.
വാഷര്‍മാന്‍: ഹൈസ്‌കൂള്‍ അല്ലെങ്കില്‍ തത്തുല്യം.
സഫായ്‌വാല: ഹൈസ്‌കൂള്‍ അല്ലെങ്കില്‍ തത്തുല്യം.
എല്‍.ഡി.സി. മെസഞ്ചര്‍, ലാസ്‌കര്‍, ടെയ്‌ലര്‍, സഫായ്‌വാല തസ്തികകളില്‍ സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി: 18 നും 25നും മധ്യേ. എസ്.സി., എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി വിഭാഗത്തിനു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും. മറ്റിളവുകള്‍ ചട്ടപ്രകാരം.
യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിനൊപ്പം പ്രാക്ടിക്കല്‍ പരീക്ഷ, ടൈപ്പിങ് ടെസ്റ്റ്, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ടവിധം: നിശ്ചിത മാതൃകയില്‍ ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷില്‍ അപേക്ഷ തയാറാക്കണം.
അപേക്ഷയ്‌ക്കൊപ്പം ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സമര്‍പ്പിക്കണം. ഇതില്‍ ഒരു ഫോട്ടോ അപേക്ഷയുടെ മുകള്‍ഭാഗത്തും ഒരെണ്ണം അഡ്മിറ്റ് കാര്‍ഡിലും പതിക്കണം. അപേക്ഷയുടെ മുകള്‍ഭാഗത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം.
അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സ്വന്തം വിലാസമെഴുതിയ 27 രൂപയുടെ സ്റ്റാംപ് പതിച്ച കവറും (28ഃ12 സെ.മീ) സഹിതം സാധാരണതപാലില്‍ അയയ്ക്കണം.
ഉദ്യോഗാര്‍ഥികള്‍ ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം: അാറശിശെേൃമശേ്‌ല ഛളളശരലൃ, ഒഝ ആഋഏ & ഇലിേൃല, ഞീീസലല 247667, ഒമൃംറമൃ (ഡേേമൃമസവമിറ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."