2026 ഫിഫ ലോകകപ്പ് വടക്കന്‍ അമേരിക്കയില്‍: യു.എസ്, കാനഡ, മെക്സിക്കോ വേദിയാവും
മോസ്കോ: 2026 ഫിഫ ഫുട്ബോള്‍ ലോകകപ്പ് യു.എസ്, കാനഡ, മെക്സിക്കോ എന്നീ വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലായി നടക്കും. 2026 ലോകകപ്പ് ആവശ്യവുമായി മൊറോക്കോ ആയിരുന്നു ഇവര്‍ക്കെതിരെ മത്സരത്തിനുണ്ടായിരുന്നത്.
ഫിഫോ കോണ്‍ഗ്രസില്‍ നടന്ന വോട്ടെടുപ്പില്‍ 67 ശതമാനം പേരും വടക്കന്‍ അമേരിക്കന്‍ സഖ്യത്തെ പിന്തുണച്ചു. 203 ല്‍ 134 വോട്ടുകളാണ് ഇവര്‍ നേടിയത്. മൊറോക്കോയ്ക്ക് 65 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
മോസ്കോയില്‍ റഷ്യന്‍ ലോകകപ്പ് അരങ്ങേറ്റത്തിന് ഒരു ദിനം ബാക്കിനില്‍ക്കേയാണ് 2026 ലെ വേദി തെരഞ്ഞെടുപ്പുണ്ടായത്.
ഇത് അഞ്ചാമത്തെ പ്രാവശ്യമാണ് മൊറോക്കൊ ലോകകപ്പ് വേദിക്കായി ആവശ്യമുന്നയിക്കുന്നത്. ഒരു രാജ്യത്തിന്റെ സ്വപ്നമെന്ന് ഉയര്‍ത്തിക്കാട്ടിയാണ് ആവശ്യം.
അതേസമയം, യു.എസില്‍ 1994 ലും മെക്സിക്കോയില്‍ 1970 ലും 1986 ലും ലോകകപ്പ് നടത്തിയിരുന്നു. കാനഡയില്‍ 2015 ല്‍ വനിതാ ലോകകപ്പ് നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."