സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം
നീലേശ്വരം: പൊലിസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കു നേരെ നടന്ന പൊലിസ് നടപടിക്കെതിരേ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം. ഇടതുപക്ഷ അനുകൂല ഗ്രൂപ്പുകളില്‍ നേതൃത്വത്തിനും ഭരണകൂടത്തിനുമെതിരേ അണികള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഇടതു വിദ്യാര്‍ഥി, യുവജന സംഘടനാ നേതൃത്വത്തിനെതിരേയും പ്രതിഷേധം ശക്തമാണ്. നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.
'രോഹിത് വെമുല മരിച്ച നാട്ടില്‍ കമ്മ്യൂണിസമില്ലായിരുന്നു. ജിഷ്ണു മരിച്ചത് കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന കേരളത്തിലും.... രോഹിത് വെമുലയുടെ അമ്മയെ വേദിയില്‍ പൊന്നാട ചാര്‍ത്തിയവര്‍ ജിഷ്ണുവിന്റെ അമ്മയെ തെരുവില്‍ വലിച്ചിഴയ്ക്കുന്നു... എന്നിങ്ങനെയുള്ള അഭിപ്രായങ്ങളും സി.പി.എം അനുഭാവികളും നേതാക്കളും ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കൂടെ കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പിണറായിയെ അനുകൂലിച്ച് ജിഷ്ണു ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത സ്റ്റാറ്റസിന്റെ സ്‌ക്രീന്‍ ഷോട്ടും പ്രചരിക്കുന്നുണ്ട്. 'സോറി ഞങ്ങള്‍ സഖാവ് സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ്... എന്ന് എസ്.എഫ്.ഐയെയും, ഡി.വൈ.എഫ്.ഐയെയും വിമര്‍ശിക്കുന്ന പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."