HOME
DETAILS
MAL
പ്രതികളെ ശിക്ഷിക്കേണ്ടത് കോടതിയാണ് സര്‍ക്കാരല്ല: മന്ത്രി കെ.കെ ശൈലജ
backup
April 05 2017 | 16:04 PM
തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ പൊലിസ് അറസ്റ്റ് ചെയ്യുന്ന ഘട്ടംവരെയെത്തിയെന്നും ഇനി പ്രതികളെ ശിക്ഷിക്കേണ്ടത് കോടതിയാണെന്നും സര്‍ക്കാരല്ലെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മയ്ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും എതിരേയുണ്ടായ പൊലിസ് നടപടിയെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സംഭവത്തെക്കുറിച്ചു കൂടുതല്‍ അറിയില്ലെന്നും പൊലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."