2021 മുതല്‍ അസി. പ്രൊഫസര്‍മാരുടെ നിയമനത്തിന് പി.എച്ച്.ഡി നിര്‍ബന്ധം
ന്യൂഡല്‍ഹി: 2021 മുതല്‍ യു.ജി.സിക്കു കീഴില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് പി.എച്ച്.ഡി നിര്‍ബന്ധമാണെന്ന് കേന്ദ്ര മാനവ- വിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവേദ്കര്.
കുറച്ചുപേര്‍ അധ്യാപനം ഒരു തൊഴിലായി തെരഞ്ഞെടുക്കുന്നു. ചിലര്‍ നീണ്ടകാലം അധ്യാപകരായി നില്ക്കുന്നു. അതുകൊണ്ട് അധ്യാപകരായി നില്‍ക്കാനും കൂടുതല്‍ പ്രോല്‍സാഹനം നല്‍കാനുമാണ് ഭേദഗതിയെന്ന് മന്ത്രി പറഞ്ഞു.
2010 ലെ നിയമപ്രകാരമായിരിക്കും ആനുകൂല്യങ്ങള്‍ നല്‍കുക. ഭേദഗതി വന്നാല്‍ നിലവിലെ കോളജ് അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിനു വേണ്ടിയും പി.എച്ച്.ഡി ചെയ്യേണ്ടിവരും. ഈ ചട്ടം 2021 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരും.
പ്രൊഫസര്‍ സ്ഥാനത്തും ഇനി മുതല്‍ സ്ഥാനക്കയറ്റമുണ്ടാവും. സീനിയര്‍ പ്രൊഫസര്‍ എന്ന സ്ഥാനത്തേക്കാണ് കയറ്റമുണ്ടാവുക. നിലവിലെ 10 ശതമാനം പ്രൊഫസര്‍മാരെ സീനിയര്‍ പ്രൊഫസര്‍മാരായി ഉയര്‍ത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."