പിണറായി നിയമവാഴ്ചയുടെ അന്തകന്‍: യൂത്ത് ലീഗ്
കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ ഘാതകരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത അമ്മ മഹിജയെ വലിച്ചിഴക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്ത പൊലിസ് നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ജിഷ്ണുവിന്റെ കൊലപാതകികളെ അറസ്റ്റു ചെയ്യുന്നതിന് പകരം പരാതിക്കാരെ അറസ്റ്റു ചെയ്യാനാണ് പൊലിസ് തുനിഞ്ഞത്. ഇടത് സര്‍ക്കാര്‍ ഇരകളോടൊപ്പമാണോ വേട്ടക്കാരോടൊപ്പമാണോ നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ഒരു പാവം സ്ത്രീയെ നടുറോഡില്‍ വലിച്ചിഴയ്ക്കാനും സ്ത്രീത്വത്തെ അപമാനിക്കാനും നിര്‍ദേശം നല്കിയ ഡി.ജി.പി ലോക്നാഥ് ബെഹ്റക്കെതിരേ കേസെടുക്കാനും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താനും തയാറുണ്ടോയെന്നും അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."