HOME
DETAILS

കണ്ണ് ഇനി കാല്‍പ്പന്തിലേക്ക്...

  
backup
June 13 2018 | 21:06 PM

every-eyes-football-russia-worldcup

മോസ്‌കോ: കാത്തിരിപ്പിനും കണക്കുകൂട്ടലുകള്‍ക്കും വിരാമം. റഷ്യയെയും യൂറോപ്പിനെയും തഴുകിയൊഴുകുന്ന വോള്‍ഗാനദിക്കരയില്‍ ഇനി 31 ദിനരാത്രങ്ങള്‍ ഫുട്‌ബോള്‍ വസന്തം. 21-ാമത് ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് വൈകിട്ട് ഇന്ത്യന്‍സമയം 8.30ന് തുടക്കമാകും. റഷ്യന്‍സമയം വൈകിട്ട് നാലു മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍.
വിവിധ രാഷ്ട്രത്തലവന്‍മാര്‍, ഫുട്‌ബോള്‍ ഇതിഹാസങ്ങളായ പെലെ, മറഡോണ, കലാ സാംസ്‌കാരിക പ്രതിഭകള്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി വഌദിമിര്‍ പുടിനാണ് ലോക നേതാക്കളെയും ഫുട്‌ബോള്‍ ഇതിഹാസങ്ങളേയും ക്ഷണിച്ചത്. 500 നര്‍ത്തകര്‍ ഉദ്ഘാടന ചടങ്ങില്‍ നൃത്തം അവതരിപ്പിക്കും.


റഷ്യന്‍ ജിംനാസ്റ്റുകളുടെ പ്രകടനവും അരങ്ങേറും. തുടര്‍ന്ന് പ്രശസ്ത ബ്രിട്ടീഷ് ഗായകന്‍ റോബീ വില്യംസണിന്റെ സംഗീതവിരുന്നും നടക്കും. 32 രാജ്യങ്ങളില്‍ നിന്നുള്ള 736 താരങ്ങളാണ് വിവിധ രാജ്യങ്ങള്‍ക്കു വേണ്ടി ബൂട്ടണിയുന്നത്. മോസ്‌കോ സിറ്റി സെന്ററില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ വോള്‍ഗയുടെ തീരത്തുള്ള ലുസിങ്കി സ്റ്റേഡിയത്തിലാണ് 2018 ലോകകപ്പിലെ ഉദ്ഘാടന ചടങ്ങും ആദ്യ മത്സരവും. മത്സരത്തില്‍ മാറ്റുരക്കുന്ന ടീമുകളെല്ലാം റഷ്യയില്‍ എത്തിക്കഴിഞ്ഞു. വിവിധ നഗരങ്ങളിലുള്ള 12 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
65 മത്സരങ്ങള്‍ക്ക് ശേഷം ജൂലൈ 15ന് കാല്‍പ്പന്തുകളിയിലെ പുതിയ രാജാക്കന്‍മാരെ കാണാന്‍ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നു. ഒരൊറ്റ സ്വപ്‌നവുമായാണ് 32 ടീമുകളും റഷ്യയിലെത്തിയിട്ടുള്ളത്. നാല്‍പ്പത്തിയഞ്ചുകാരനായ ഈജിപ്ത് ഗോള്‍കീപ്പര്‍ എസ്സാം അല്‍ഹദാരി മുതല്‍ 19 വയസുകാരനായ മൊറോക്കോ താരം അഷ്‌റഫ് ഹകീമി വരെ സ്വര്‍ണക്കപ്പിനായി അണിനിരക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  23 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  24 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  27 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  11 hours ago