HOME
DETAILS
MAL
വിഷാദരോഗ ക്ലിനിക്കുകളുമായി ആരോഗ്യ വകുപ്പ്
backup
April 05 2017 | 16:04 PM
തിരുവനന്തപുരം: വിഷാദരോഗം നേരത്തെ കണ്ടെത്താനും ചികിത്സ നല്കാനുമായി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകാരോഗ്യദിനമായ നാളെ വിഷാദരോഗ ക്ലിനിക്കുകള്‍ക്ക് ആരംഭം കുറിക്കുമെന്ന് ആരോഗ്യവകുപ്പു മന്ത്രി കെ.കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടമായി 'ആര്‍ദ്രം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഫാമിലി ഹെല്‍ത്ത് സെന്ററുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. തുടര്‍ന്നു സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വ്യാപിപ്പിക്കും. എല്ലാ വ്യാഴാഴ്ചയും മെന്റല്‍ ഹെല്‍ത്ത് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. ലോകാരോഗ്യദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടികള്‍ നാളെ തിരുവനന്തപുരം ആനയറ ഐ.എം.എ ഹാളില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."