സ്‌കൂള്‍ സിലബസില്‍ നിയമപഠനം കൂടി ഉള്‍പ്പെടുത്തണമെന്ന് ഹരജി
കൊച്ചി: സ്‌കൂള്‍ സിലബസില്‍ നിയമപഠനം കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. എറണാകുളം എളമക്കര സ്വദേശി ലാലി സി. ജോര്‍ജാണ് ഹരജി സമര്‍പ്പിച്ചത്. ആറു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ സാമൂഹ്യപാഠ വിഷയത്തില്‍ സാധാരണക്കാരന്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹരജിയിലെ ആവശ്യം. കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുട്ടികളുടെ അജ്ഞത മുതലെടുത്ത് മുതിര്‍ന്നവര്‍ തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കാറുമുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സ്‌കൂള്‍ തലത്തില്‍ അടിസ്ഥാന നിയമ പഠനം ഏര്‍പ്പെടുത്തണം. കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സിലബസ് പരിഷ്‌കരിക്കുന്നതിനു പകരം വര്‍ഷങ്ങളായി അപ്രധാനമായ വിഷയങ്ങളാണ് സ്‌കൂള്‍ തലത്തില്‍ പഠിപ്പിക്കുന്നതെന്നും ഹരജിയില്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."