ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍: അക്ഷയയെ അവഗണിച്ച് സ്വകാര്യ കമ്പനിക്കു കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ആക്ഷേപം
കോഴിക്കോട്: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് കീഴിലുള്ള അക്ഷയ കേന്ദ്രങ്ങളെ അവഗണിച്ച് സ്വകാര്യ കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്ന് ആക്ഷേപം. റിലയന്‍സിന് ലഭിച്ച ടെന്‍ഡര്‍ രണ്ടോ മൂന്നോ സബ് ടെന്‍ഡര്‍ നല്‍കിയതിലൂടെയാണ് ക്രമക്കേട് വ്യക്തമായത്. 30 രൂപയാണ് ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതിനായി വാങ്ങുന്നത്. എന്നാല്‍ കാര്‍ഡ് മാറ്റിനല്‍കുന്നതിന് പകരം പുതിയ സ്റ്റിക്കര്‍ പതിച്ച് അതേ കാര്‍ഡ് തന്നെ നല്‍കുകയാണ്. ബംഗളൂരു ആസ്ഥാനമായുള്ള സ്മാര്‍ട്ട് കാര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് നിലവില്‍ സബ് ടെന്‍ഡര്‍ നല്‍കിയത്.
കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് വിദേശത്തു നിന്നും 200ല്‍ കുടുതല്‍ ലാപ്‌ടോപ്പുകള്‍ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. സ്വകാര്യ കമ്പനിക്ക് അധിക തുക നല്‍കി ലാപ്‌ടോപ്പുകള്‍ ഇറക്കുമതി ചെയ്തതിലൂടെ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
പദ്ധതിയുടെ നിര്‍വഹണ ചുമതല അക്ഷയക്കു നല്‍കിയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള അധിക ചെലവുകള്‍ നിയന്ത്രിക്കാമായിരുന്നുവെന്ന് അസോസിയേഷന്‍ ഐ.ടി എംപ്ലോയിസ് സംസ്ഥാന കണ്‍വീനര്‍ ദീപക് സുപ്രഭാതത്തോടു പറഞ്ഞു.
അക്ഷയാ കേന്ദ്രങ്ങളിലാണ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് രജിസ്‌ട്രേഷന്‍ നടക്കുന്നത്. പുതുക്കല്‍ മാത്രമാണ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത്. 30 രൂപയാണ് ഇതിനായി ഈടാക്കുന്നത്. ഇതില്‍ 17 രൂപ സ്വകാര്യ കമ്പനികള്‍ക്കും 13 രൂപ അക്ഷയ കേന്ദ്രങ്ങള്‍ക്കുമാണ്. ആദ്യഘട്ടത്തില്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ കുടുംബ ശ്രീക്കായിരുന്നു നല്‍കിയിരുന്നത്. ഈ ഘട്ടത്തില്‍ 36,000 പേരെ രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ടാമത് അക്ഷയാ കേന്ദ്രങ്ങളെ എല്‍പ്പിച്ചപ്പോള്‍ ഏതാണ് 40 ലക്ഷമായി വര്‍ധിച്ചു. ഒരുകോടിക്കടുത്താണ് ഇപ്പോഴത്തെ രജിസ്‌ട്രേഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."