മുത്തൂറ്റ് തൊഴിലാളികളുടെ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് സമരം പിന്‍വലിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ നടന്ന അനുരഞ്ജന യോഗത്തിലാണ് തീരുമാനമുണ്ടായത്.
സ്ഥാപനത്തിലെ ജീവനക്കാരുടെ വേതനഘടന പരിഷ്കരണം, 2017 ലെ ബോണസ് കുടിശിക, വിദേശട്രിപ്പ് അനുവദിച്ച് നല്‍കിയിട്ടില്ലാത്തവര്‍ക്ക് അത് നല്‍കുക, സ്ഥാപനത്തിലെ എല്ലാ ജീവനക്കാര്‍ക്കും ഇ.എസ്.ഒ.പി അനുവദിയ്ക്കുക. ജീവനക്കാരുടെ ഇന്‍സെന്റീവ് അനുവദിക്കുക, കരാര്‍ പ്രകാരമുളള സ്ഥലംമാറ്റം, ബ്രാഞ്ച് ഇന്‍ ചാര്‍ജ്ജുമാര്‍ക്ക് അര്‍ഹമായ സ്ഥലം മാറ്റം നല്‍കുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു നോണ്‍ ബാങ്കിംഗ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന് എന്ന ജീവനക്കാരുടെ സംഘടന ജൂണ്‍ 18 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നത്.
വിദേശട്രിപ്പ് ആനുകൂല്യം അനുവദിച്ച് നല്‍കിയിട്ടില്ലാത്തവര്‍ക്ക് അത് നല്‍കാമെന്നും ഇന്‍സെന്റീവ് നല്‍കാമെന്നും തൊഴില്‍ വകുപ്പു മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് മാനേജ്മെന്റ് സമ്മതിച്ചു. ബോര്‍ഡിന്റെ അനുമതിയ്ക്ക് വിധേയമായി ഇ.എസ്.ഒ.പി നല്‍കാമെന്നും മാനേജ്മെന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."