HOME
DETAILS
MAL
കൊട്ടിയൂര്‍ പീഡനം: വൈദികന്റെ ജാമ്യഹരജിയില്‍ വിധി ഇന്ന്
backup
April 05 2017 | 17:04 PM
തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി ഫാ. റോബിന് വടക്കുംചേരി നല്കിയ ജാമ്യഹരജിയില്‍ തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് (അഡ്ഹോക്-ഒന്ന്) കോടതി ഇന്നു വിധി പ്രഖ്യാപിക്കും.
ഫാ. റോബിന് 45 ദിവസത്തിലേറെയായി റിമാന്‍ഡില്‍ കഴിയുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന് ജോണ്‍ സെബാസ്റ്റിയന് കോടതിയില്‍ ബോധിപ്പിച്ചു. കേസന്വേഷണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച മുഴുവന്‍ രേഖകളും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായും പ്രതിഭാഗം വ്യക്തമാക്കി. എന്നാല്‍ പ്രതിക്കു ജാമ്യം നല്കിയാല് സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം.ജെ ജോണ്സണ് വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."