കൊച്ചിയിലെ ഭിന്നലിംഗക്കാര്‍ക്ക് മെട്രോയില്‍ ജോലി
കൊച്ചി: നഗരത്തിലെ ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോ റെയിലില്‍ ജോലി നല്കാന് കെ.എം.ആര്.എല്‍ സന്നദ്ധത അറിയിച്ചു. ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയുടെ ഹൗസ് കീപ്പിങ്, തിരക്ക് നിയന്ത്രണം, ഉപഭോക്തൃ സേവനം എന്നീ മേഖലകളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം ഭിന്നലിംഗക്കാര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ജോലി നല്കാന് തീരുമാനിച്ചതായി കെ.എം.ആര്.എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് അറിയിച്ചു.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജും കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. ഇതിനുള്ള വിശദമായ നിര്‍ദേശങ്ങള്‍ തയ്യാറാക്കി നല്കാന് സിറ്റി പൊലിസ് കമ്മിഷണറോട് മെട്രോ എം.ഡി ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട് തയാറാക്കാന്‍ കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മിഷണര്‍ ആമോസ് മാമ്മനെ ചുമതലപ്പെടുത്തിയതായി കമ്മിഷണര്‍ അറിയിച്ചു.
നഗരത്തില്‍ ഭിന്നലിംഗക്കാരായ 128 പേര് ഉള്ളതായാണ് പൊലിസിന്റെ പക്കലുള്ള കണക്ക്. ഇവരില്‍ ഏറെയും തൊഴില്‍രഹിതരും സമൂഹത്തില്‍ നിന്ന് അവഗണന നേരിടുന്നവരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."