HOME
DETAILS

ഹാജിമാര്‍ക്കുള്ള കെട്ടിടങ്ങള്‍ ഏറ്റെടുക്കല്‍ അവസാനഘട്ടത്തില്‍

  
backup
April 05 2017 | 17:04 PM

%e0%b4%b9%e0%b4%be%e0%b4%9c%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf



ജിദ്ദ: ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വഹിക്കാനെത്തുന്ന ഒന്നേകാല്‍ ലക്ഷം തീര്‍ഥാടകരില്‍ 15,000 പേര്‍ക്ക് മാത്രമായിരിക്കും ഈ വര്‍ഷം ഗ്രീന്‍ കാറ്റഗറിയില്‍ താമസം ഉണ്ടാകുക. അവശേഷിക്കുന്ന 1,10,000 പേര്‍ക്ക് അസീസിയയിലായിരിക്കും താമസ സൗകര്യമൊരുക്കുക. അതേസമയം ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള പകുതി ശതമാനം കെട്ടിടങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ബാക്കിയുള്ളവ അവസാന ഘട്ടത്തിലാണെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് അറിയിച്ചു. ഈ മാസം അവസാനത്തോടെ കെട്ടിടങ്ങളുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീന്‍ കാറ്റഗറിയുടെ ദൂരപരിധി ഹറമില്‍ നിന്ന് 1500 മീറ്റര്‍ വരെ എന്നത് 1000 മീറ്ററാക്കി ചുരുക്കിയതും ഈ കാറ്റഗറിയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കില്ലെന്നതും ഈ വര്‍ഷത്തെ പ്രത്യേകതകളാണ്. മദീനയില്‍ മുഴുവന്‍ ഹാജിമാര്‍ക്കും 350 മീറ്റര്‍ ദൂരപരിധിയില്‍ വരുന്ന ഫസ്റ്റ് റിങ് റോഡിനകത്തു നില്‍ക്കുന്ന മര്‍ക്കസിയ ഏരിയയിലായിരിക്കും താമസം. കഴിഞ്ഞ വര്‍ഷം ഗ്രീന്‍ കാറ്റഗറിയുടെ ദൂരപരിധി ഹറമില്‍ നിന്ന് 1500 മീറ്ററായിരുന്നു. ഇതു ഒട്ടോറെ പരാതികള്‍ക്കിടയാക്കിയ സഹചര്യത്തിലാണ് ദൂരപരിധി ഇത്തവണ കുറച്ചത്. നിലവില്‍ ഗ്രീന്‍ കാറ്റഗറിയിലെ താമസക്കാര്‍ ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിക്കേണ്ടിവരും. എന്നാല്‍ അസീസിയ കാറ്റഗറിയിലുള്ളവര്‍ക്ക് പതിവുപോലെ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടാകും.
കഴിഞ്ഞ വര്‍ഷം അസീസിയയില്‍ നിന്ന് ഹറമിലേക്കുള്ള ബസ് സര്‍വിസ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ഹാജിമാര്‍ക്ക് പ്രയാസമില്ലാതെ 24 മണിക്കൂറും ഹറമില്‍ പോയി വരുന്നതിനുള്ള സൗകര്യമുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഹാജിമാരുടെ എണ്ണം വര്‍ധിച്ചത് കണക്കിലെടുത്ത് ബസ് സര്‍വിസ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. പുതിയ ബസുകളായിരിക്കും സര്‍വിസിനായി ഉപയോഗിക്കുക. മദീനയില്‍ മര്‍ക്കസിയ ഏരിയക്കകത്ത് സ്റ്റാര്‍ ഹോട്ടലുകളിലാണ് ഹാജിമാര്‍ക്ക് താമസ സൗകര്യമൊരുക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം പകുതിയിലേറെ പേരും മര്‍ക്കസിയ ഏരിയക്കു പുറത്തായിരുന്നു താമസിച്ചിരുന്നത്.  
മദീനയില്‍ ഈ വര്‍ഷവും കാറ്ററിങ് സര്‍വിസ് ഉണ്ടായിരിക്കില്ല. അതിനാല്‍ ഹാജിമാര്‍ക്ക് ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിക്കേണ്ടിവരും. മിന, അറഫ എന്നിവിടങ്ങളിലെ താമസ സൗകര്യങ്ങളിലും കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. മിനയില്‍ ടെന്റുകളില്‍ എ.സി കുറ്റമറ്റതാക്കുന്നതിന് പുറമെ രണ്ടു നേരം ഭക്ഷണം എന്നത് മൂന്നു നേരമാക്കി വര്‍ധിപ്പിക്കുകയും ചെയ്തതായി കോണ്‍സല്‍ ജനറല്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  7 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  41 minutes ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago