HOME
DETAILS
MAL
ഒമാനടക്കം ഗള്‍ഫ് രാഷ്ട്രങ്ങളും ഇന്ന് ചെറിയ പെരുന്നാള്‍ നിറവില്‍
backup
July 06 2016 | 02:07 AM
മനാമ: ഒമാനടക്കമുള്ള ഗള്‍ഫ് രാഷട്രങ്ങളെല്ലാം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ മദീനയിലും ഖതീഫിലുമുണ്ടായ ചാവേറാക്രമണവും കുവൈത്തിലെ ചില അനിഷ്ട സംഭവങ്ങളും ഒഴിച്ചാല്‍ ശാന്തമായ അന്തരീക്ഷത്തിലാണ് പൊതുവെ ഗള്‍ഫ് രാഷ്ട്രങ്ങളിലെല്ലാം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
സഊദി അറേബ്യക്കു പുറമെ ജി.സി.സി രാഷ്ട്രങ്ങളായ ബഹ്റൈന്‍, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാഷ്ടങ്ങളിലെല്ലാം വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഇന്ന് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്.
ഇതര ഗള്‍ഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഒരു ദിവസം വൈകി റമദാന്‍ വൃതമാരംഭിച്ച ഒമാനില്‍ കഴിഞ്ഞ ദിവസം രാത്രി മാസപ്പിറവി ദൃശ്യമായതോടെയാണ് ഇന്ന് ഈദുല്‍ ഫിത്വറായി സ്ഥിരീകരിച്ചത്. വിശ്വാസ യോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒമാനിലെ ഔഖാഫ്-മത കാര്യ വിഭാഗങ്ങളാണ് മാസപ്പിറവി ദര്‍ശിച്ചതായും ബുധനാഴ്ച ശവ്വാല്‍ ഒന്നായും പ്രഖ്യാപിച്ചത്. ഇതോടെ ഒമാനിലെ നിരത്തുകളും പെരുന്നാള്‍ തിരക്കുകളിലലിഞ്ഞു,
പെരുന്നാള്‍ സുദിനമായ ഇന്ന് കാലത്ത് സൂരോദയം കഴിഞ്ഞ് ഏകദേശം 30 മിനിറ്റ് കഴിയുന്നതോടെ എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കും. അതാതു രാജ്യങ്ങളിലെ ഔഖാഫ്-മത കാര്യ വകുപ്പുകള്‍ക്കു കീഴില്‍ ഇതിനായി പള്ളികളും പ്രത്യേക ഈദ് മുസ്വല്ലകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ ഗള്‍ഫ് രാഷ്ടങ്ങളിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഈദ് ഗാഹുകളും ഒരുക്കിയിട്ടുണ്ട്. അതേ സമയം സുരക്ഷാ കാരണങ്ങളാല്‍ ഇത്തവണ കുവൈത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ ഈദ് ഗാഹുകള്‍ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇവിടെ തുറസ്സായ സ്ഥലങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ട ഈദ് ഗാഹുകളെല്ലാം നിര്‍ത്തലാക്കിയിട്ടുണ്ട്. മലയാളി സംഘടനകളുടെ കീഴില്‍ മാത്രമായി ഇവിടെ ഇരുപതോളം ഈദ്ഗാഹുകളാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്.
ബഹ്റൈനില്‍ സമസ്ത കേരള സുന്നി ജമാഅത്തിന്‍റെ നേതൃത്വത്തില്‍ ജിദ്ഹഫ്സ് ഏരിയയില്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇത്തവണയും കാലത്ത് 5.15 ന് സനാബീസിലെ അല്‍ ശബാബാ ഓഡിറ്റോറിയത്തില്‍ ഈദ് മുസ്വല്ല നടക്കും.
സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഇവിടെ ഈദ് നമസ്കാരത്തിന് നേതൃത്വം നല്‍കും. തുടര്‍ന്ന് ഈദ് മുലാഖാത്ത് എന്ന പേരില്‍ ബഹ്റൈനിലുടനീളമുള്ള സമസ്ത ഏരിയാ കേന്ദ്രങ്ങളില്‍ പ്രത്യേക പെരുന്നാള്‍ സംഗമങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
പെരുന്നാള്‍ പകലിലെ ആരാധനാ ചടങ്ങുകളും കുടുംബ സംഗമങ്ങളും അവസാനിക്കുന്നതോടെ പ്രവാസികളുടെ ആഘോഷ രാവുകള്‍ സജീവമാക്കാന്‍ വൈവിധ്യമാര്‍ന്ന ഈദ് പരിപാടികളാണ് മിക്ക ഗള്‍ഫ് രാഷ്ട്രങ്ങളിലും ഒരുക്കിയിട്ടുള്ളത്.
വായനക്കാര്‍ക്കെല്ലാം സുപ്രഭാതത്തിന്‍റെ ചെറിയപെരുന്നാള്‍ ആശംസകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."