വിദേശ മദ്യശാലകള്‍ക്ക് പൂട്ട് വീണതോടെ വിപണിയില്‍ ഇടപെടാന്‍ തയാറെടുത്ത് ലഹരിമാഫിയ
കൊട്ടാരക്കര: മദ്യലഭ്യതയുടെ കുറവ് മുതലെടുക്കാന്‍ വിപണി ഇടപെടലിന് തയാറടെത്തു ലഹരി മാഫിയ. മദ്യമയക്കു മരുന്നുകളുടെ സംഭരണവും വ്യാജമദ്യ ഉല്‍പ്പാദനവും ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം. എക്‌സൈസിന്റേയും പൊലിസിന്റേയും നിയന്ത്രണങ്ങള്‍ക്കപ്പുറമാണ് മാഫിയകളുടെ പ്രവര്‍ത്തനം. വ്യാജമദ്യദുരന്തങ്ങള്‍വരെ സംഭവിച്ചേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രധാന കേന്ദ്രങ്ങളിലെ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അടച്ചുപൂട്ടിയതു മൂലം മദ്യത്തിനായുള്ള പരക്കം പാച്ചിലാണ് എല്ലായിടത്തും. ഇത് ക്രമസമധാന പ്രശ്‌നമായിപോലും മാറുമെന്ന ആശങ്ക അധികൃതര്‍ക്കുണ്ട്. ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം മദ്യവില്‍പ്പനശാലയക്ക് താഴുവീണിരിക്കുകയാണ്. കൊട്ടാരക്കര ടൗണിലും ഇഞ്ചക്കാട്ടും ഏനാത്തുമെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്. പുത്തൂരില്‍ മാത്രമാണ് ബിയര്‍, വൈന്‍ പാര്‍ലറുകളും ബിവേറേജസ് ഔട്ട് ലറ്റുകളും പ്രവര്‍ത്തിക്കുന്നത്.
കൊല്ലത്തുനിന്നും പത്തനംതിട്ട ജില്ലയിലെ അടൂര്‍ മേഖലയില്‍ നിന്നുപോലും മദ്യത്തിനായി ആളുകള്‍ പുത്തൂരിലെ ഔട്ട്‌ലെറ്റില്‍ എത്തുന്നുണ്ട്. പുത്തൂര്‍ ചന്തയ്ക്കുള്ളിലുള്ള ഈ സ്ഥാപനത്തിന് ദിനം പ്രതി ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. തൊട്ടടുത്തുതന്നെ പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടാവാറില്ല. ഈ സ്റ്റേഷനിലെ പൊലിസുകാര്‍ക്ക് ഇപ്പോള്‍ മറ്റു ഡ്യൂട്ടിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. മദ്യത്തിന് വേണ്ടിയുള്ള മദ്യപരുടെ പരക്കം പാച്ചില്‍ പരമാവധി മുതലെടുക്കുവാന്‍ ലഹരിമാഫിയകള്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വ്യാജമദ്യ നിര്‍മാണത്തിനുള്ള സ്പിരിറ്റിന്റെ സംഭരണവും ആരംഭിച്ചിരിക്കുകയാണ്. കൂടുതലായി എത്തിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്. മുന്‍ കാലങ്ങളില്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചരുന്നവരെ കണ്ണികളാക്കി വിപണ ശ്യംഖലയ്ക്കും വഴിഒരുക്കി വരുന്നുണ്ട്.
അബ്കാരി രംഗത്തെ പല പഴയ വമ്പന്‍മാരും ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു വരുന്നതായാണ് രഹസ്യ വിവരം. വിലക്കുറവിലും എളുപ്പത്തിലും സാധനം കിട്ടുമെന്നുള്ളതും മദ്യപരെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ എളുപ്പത്തില്‍ കഴിയും. മയക്കു മരുന്നു മാഫിയകളും സജീവമായി രംഗത്തുണ്ട്. പാനീയമായും ലേഹ്യമായും ഉപയോഗിക്കാവുന്ന കഞ്ചാവു ഉല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. ശീതളപാനിയങ്ങളില്‍ ചേര്‍ത്തുപയോഗിക്കുന്ന ലഹരിഗുളികകളും സംഭരിക്കപ്പെടുന്നുണ്ട് ചിലയിടങ്ങളില്‍. ചില മരുന്നു കടകളും മരുന്നു മൊത്ത വ്യാപര സ്ഥാപനങ്ങളുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നിലച്ചിരുന്ന വ്യാജവാറ്റ് പല കേന്ദ്രങ്ങളിലും ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെപ്രധാന വാറ്റുകേന്ദ്രങ്ങളായിരുന്ന കൈതക്കോട്, എരുതനങ്ങാട്, കല്ലടയാറിന്റെ തീരങ്ങളിലും വ്യാജ വാറ്റ് വീണ്ടും ആരംഭിച്ചു കഴിഞ്ഞു. വ്യാവസായിക അടിസ്ഥാനത്തിലുള്ള വ്യാജ വാറ്റ് കൂടാതെ മദ്യപാനികള്‍ സ്വന്തമായി വാറ്റുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇത് വീടുകളില്‍ തന്നെ ചെയ്യാനുള്ള നൂതന സാമഗ്രികള്‍ പോലും വിപണിയില്‍ ലഭ്യമാണ്. ഇതോടെ മദ്യനിയന്ത്രണം വിപരീത ഫലം സൃഷ്ടിക്കുമെന്ന അധികൃതരുടെ ആശങ്ക അസ്ഥാനത്തല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."