HOME
DETAILS
MAL
സ്ത്രീകളുടെ ആത്മഹത്യാ ഭീഷണിയില്‍ സര്‍ക്കാര്‍ മദ്യശാലയ്ക്കു താഴുവീണു
backup
April 05 2017 | 18:04 PM
കുണ്ടറ: മണ്ണെണ്ണയും തീപ്പന്തവുമായി സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ കെട്ടിടത്തിന് മുകളില്‍കയറി ആത്മഹത്യാഭീഷണി മുഴക്കിയതോടെ പെരുമ്പുഴയിലെ സര്‍ക്കാര്‍ മദ്യശാലയ്ക്കു താഴുവീണു. മദ്യവില്‍പ്പനശാലയ്ക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്കി പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് പഞ്ചായത്തിന്റെ നടപടി. ജനവാസകേന്ദ്രത്തില്‍ മദ്യശാല ആരംഭിച്ചതിനെതിരേ കശുവണ്ടിത്തൊഴിലാളികളായ സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേര് പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നിട്ടും പൊലിസ് സംരക്ഷണത്തോടെ മദ്യശാല പ്രവര്‍ത്തിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് സ്തീകള്‍ പ്രക്ഷോഭം ശക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."