ഫിറ്റ്നസ് ചലഞ്ച്: മോദി വിഡിയോ പുറത്തുവിട്ടു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കൊഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി മോദി വീഡിയോ പുറത്തുവിട്ടു. തന്റെ ട്വിറ്ററിലൂടെയാണ് ഫിറ്റ്നസ് വീഡിയോ മോദി പുറത്തുവിട്ടത്. ഹം ഫിറ്റ് തോ, ഇന്ത്യ ഫിറ്റ് (നമ്മള് ഫിറ്റായാല്‍ ഇന്ത്യയും ഫിറ്റാവും) എന്ന ഹാഷ് ടാഗോടെയാണ് മോദി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതാണ് എന്റെ പ്രഭാത വ്യായാമം, പഞ്ചഭൂതങ്ങളായ ഭൂമി, ജലം, വായു, ആകാശം, അഗ്നി എന്നിവയെ പ്രചോദിപ്പിക്കുന്ന ശ്വസന വ്യായാമം. ഇത് വളരെ ഉന്മേഷദായകമാണ് മോദി ട്വിറ്ററില്‍ കുറിച്ചു.
വിഡിയോ പുറത്തുവിട്ടതിന് പിന്നാലെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയേയും 2018 കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവും ടേബിള്‍ ടെന്നീസ് താരവുമായ മണിക ബത്രയെയും മോദി വെല്ലുവിളിച്ചു.
കര്‍ണാടകയില്‍ ബി.ജെ.പിയുടെ തന്ത്രം പൊളിച്ച് സര്‍ക്കാരുണ്ടാക്കിയ എച്ച്.ഡി കുമാരസ്വാമിയെ മോദി ഫിറ്റ്നസ് ചലഞ്ചിന് വെല്ലുവിളിച്ചത് രാഷ്ട്രീയ രംഗത്തും നര്മമുളവാക്കിയിട്ടുണ്ട്. തന്റെ ആരോഗ്യത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് കുമാരസ്വാമി മറുപടി പറഞ്ഞു.
കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് തുടക്കമിട്ട ഹം ഫിറ്റ് തോ, ഇന്ത്യ ഫിറ്റ് കാംപയിന്റെ ഭാഗമായാണ് കൊഹ്ലി ചലഞ്ച് ഏറ്റെടുക്കാന്‍ മോദിയെ ക്ഷണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."