HOME
DETAILS
MAL
മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം
backup
June 13 2018 | 23:06 PM
മുംബൈ: പ്രമുഖ സിനിമാതാരങ്ങളടക്കമുള്ള പ്രമുഖര്‍ താമസിക്കുന്ന ബഹുനിലക്കെട്ടിടത്തില്‍ തീ. മുംബൈ വെര്‍ളിയിലെ 34 നില കെട്ടിടമായ ബ്യൂമോണ്ടി ടവറിലാണ് തീപിടിത്തമുണ്ടായത്. പ്രമുഖ നടി ദീപിക പദുക്കോണ്‍ ഈ കെട്ടിടത്തിലാണ് താമസിക്കുന്നത്. ആളപായമില്ലെന്നാണ് സൂചന.
വെര്‍ളിയിലെ കെട്ടിടത്തില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ നിരവധി യൂനിറ്റുകള്‍ തീ അണയ്ക്കാന്‍ എത്തി. കെട്ടിടത്തിലെ 90 പേരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. കെട്ടിടത്തിന്റെ മുപ്പത്തിമൂന്നാം നിലയിലാണ് തീപിടുത്തം ആദ്യം കണ്ടത്.
മുംബൈയില്‍ ഈ മാസം ഇത് മൂന്നാമത്തെ തീപിടിത്തമാണ്. ഒന്‍പതിന് ഫോര്‍ട്ട് ഏരിയ, ദക്ഷിണ മുംബൈയിലെ ആദായനികുതി ഓഫിസ് എന്നിവിടങ്ങളില്‍ തീപിടിത്തമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."