HOME
DETAILS

ആരുടേതാണീ കരവിരുതുകള്‍ ?

  
backup
June 14 2018 | 01:06 AM

wondering-creation-world-spm-ramadan-special

'അവരുടെ മീതേ വാനത്തിലേക്ക് അവര്‍ നോക്കുന്നില്ലേ, നാം അതിനെ വിള്ളലോ വിടവോയില്ലാതെ ഏതുവിധം സംവിധാനിക്കുകയും ചമല്‍ക്കരിക്കുകയും ചെയ്തുവെന്ന്. ഭൂവനത്തെ നാം പ്രവിശാലപ്പെടുത്തുകയും പര്‍വ്വതങ്ങളെ ഉറപ്പിച്ച് നിര്‍ത്തുകയും സസ്യലതാദികളാല്‍ അവയെ നാം ഹരിതാഭമാക്കുകയും ചെയ്തിരിക്കുന്നു. നാഥനിലേക്ക് മടങ്ങണമെന്നുള്ളവര്‍ക്ക് പാഠവും പരിചിന്തനവുമാണ് ഇവയെല്ലാം'.(സൂറതു ഖാഫ് 6,7)
പ്രപഞ്ച സൃഷ്ടിപ്പ് സ്വയംഭൂവോ യാദൃച്ഛികമോ അല്ല. കൃത്യമായ നിര്‍ണയങ്ങളും ലക്ഷ്യങ്ങളും ഇല്ലാതെ സ്രഷ്ടാവ് ഒരു പരമാണുവിനെയോ അതിനേക്കാള്‍ ചെറുതിനെയോ പോലും സൃഷ്ടിച്ചിട്ടില്ലെന്ന് സൂറതു സബഇലും യൂനുസിലും കാണാം. വിശുദ്ധ ഖുര്‍ആനിലെ മക്കയിലവതീര്‍ണ്ണമായ അധ്യായങ്ങളില്‍ നിരന്തരം സൂര്യചന്ദ്രാതിതാരകങ്ങളെയും കരകടലാദി പ്രകൃതി വിഭവങ്ങളെയും കുറിച്ച് ഉണര്‍ത്തുന്നത് കാണാം. അത്യുന്നതവും അസാധാരണവുമായ രൂപത്തില്‍ സൃഷ്ടി പ്രക്രിയ നിര്‍വഹിച്ച ശേഷം അതിനെക്കുറിച്ച് അല്ലാഹു പലയിടത്തും അഭിമാനം പറയുന്നത് കാണാം. തൂണില്ലാതെ നാട്ടിയ ആകാശപ്പന്തലില്‍ എവിടെയെങ്കിലും ഒരു വിടവുണ്ടോ എന്ന് നോക്കാന്‍ സൂറതു മുല്‍കില്‍ അല്ലാഹു ആവര്‍ത്തിച്ചു പറയുന്നതും പലപ്പോഴും ആത്മതല്‍പുരുഷനായി സ്വന്തത്തെ വാഴ്ത്തി 'സുബ്ഹാനല്ലാഹ്' എന്ന് പറയുന്നതും ഏറെ ഗൗരവമുള്ളതാണ്. അശക്തരും അധമരുമായ മനുഷ്യര്‍ക്കവ നിസാരമാണെങ്കിലും അവയെ ഉണ്ടാക്കിയ ശില്‍പ്പിക്കവ സാരമുള്ളതാണ്.
രണ്ട് കാര്യങ്ങളാണ് പ്രാപഞ്ചിക സൃഷ്ടിപ്പില്‍നിന്ന് ഒരു വിശ്വാസി മനസിലാക്കേണ്ടത്. ഒന്നാമതായി, പ്രപഞ്ചത്തിന്റെ ഒരംശം മാത്രമായ ഭൂമിയില്‍നിന്നു അറ്റമനന്തമായ പ്രപഞ്ചങ്ങളെന്ന ശില്‍പ്പങ്ങളെക്കുറിച്ച് ചിന്തിച്ച് ശില്‍പ്പിയുടെ കഴിവും തികവും ഉള്‍ക്കൊണ്ട് അവനെ വണങ്ങണം. പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്കൊണ്ട് മനുഷ്യര്‍ക്ക് പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ കേവലം ഭൗതികമായി അവയെ ഉപയോഗിക്കാനല്ല മനുഷ്യന്‍ കല്‍പ്പിക്കപ്പെട്ടത്.


രണ്ടാമതായി, ഈ പ്രപഞ്ചം മുഴുവന്‍ അല്ലാഹുവിനെ അനുസരിക്കുന്നു എന്ന് മനസിലാക്കലാണ്. മനുഷ്യരിലും ജിന്നുകളിലും മാത്രമേ ദൈവനിഷേധം എന്നൊന്ന് ഉള്ളൂ. അവയാകട്ടെ ആനുപാതികമായി സൃഷ്ടിജാലങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ്. ബാക്കി മുഴുവനും അല്ലാഹുവിന് സങ്കീര്‍ത്തനങ്ങള്‍ ഉരുവിട്ടാണ് നിലകൊള്ളുന്നത്. വനഭൂവനങ്ങളില്‍ ഉള്ളതെല്ലാം അവന് തസ്ബീഹ് ചൊല്ലുന്നു, അല്ലാഹുവിനെ ഭയന്നതിനാല്‍ ചില പാറക്കല്ലുകള്‍ പിളര്‍ന്ന് അരുവികള്‍ ഒഴുകുന്നു , ചിലത് മുകളില്‍നിന്ന് താഴോട്ട് മറിഞ്ഞു വീഴുന്നു, വള്ളിച്ചെടികളും വന്മരങ്ങളും സുജൂദ് ചെയ്യുന്നു, സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ കണക്കിനൊത്ത് കറങ്ങുന്നു, ചിറകില്‍ പാറുന്നപറവകളടക്കം എല്ലാത്തിനും അവയുടെ പ്രാര്‍ഥനയും തസ്ബീഹും അറിയാം തുടങ്ങി വിശുദ്ധ ഖുര്‍ആനിലെ നിരവധി സൂക്തങ്ങളിലൂടെ പ്രപഞ്ചമഖിലം അല്ലാഹുവിനെ വണങ്ങി നില്‍ക്കുന്നുവെന്ന് കണ്ടെത്താം. ആ നില്‍പ്പാണ് അവയുടെ പ്രകൃതം . വിവേചനാധികാരം നല്‍കപ്പെട്ട മനുഷ്യന് ആ ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ടതിനാല്‍, അവനത് സ്വയം ഏറ്റെടുത്തതാണ്, അവന്‍ ഒരുപടി ഉന്നതനാവുകയായിരുന്നു.
ഇസ്‌ലാമിക്ക് കോസ്‌മോളജിയും പ്രാചീന അറേബ്യന്‍ ഗോളശാസ്ത്രവും ആ രൂപത്തിലാണ് ഇസ്‌ലാമിന്റെ പ്രാപഞ്ചിക വീക്ഷണം പരിചയപ്പെടുത്തിയത്. ഒട്ടിച്ചേര്‍ന്ന അടരുകള്‍ കണക്കെ കൂട്ടിഘടിപ്പിക്കപ്പെട്ട ഗോളമാണ് പ്രപഞ്ചമെന്നും അതിന്റെ സര്‍വ്വോന്നതലം അല്ലാഹുവിന്റെ അധികാരസിംഹാസനമാണെന്നും പറയുന്ന മധ്യകാല അറേബ്യന്‍ പണ്ഡിതന്മാരെ ചിലഘടനാപരമായ കാര്യങ്ങളിലൊഴികെ ശാസ്ത്രീയമായി തിരുത്താനൊന്നും ആര്‍ക്കും പറ്റിയിട്ടില്ല.


ഈ മഹാസത്യം കണ്ടെത്താനാണ് പ്രബോധനത്തിന്റെ ആദ്യഘട്ടത്തില്‍ മക്കക്കാരെ ഖുര്‍ആന്‍ പ്രേരിപ്പിച്ചത്. കാരണം വിശ്വാസം ഉറക്കണമെങ്കില്‍ സ്രഷ്ടാവിന്റെ അടയാളങ്ങള്‍ മനസിലാക്കണം. അതുറച്ച ശേഷം മാത്രമാണ് കര്‍മാനുഷ്ഠാന കാര്യങ്ങള്‍ ഖുര്‍ആന്‍ പ്രമേയമാക്കുന്നത്. തുറന്നിട്ട മരുഭൂമിയിലൂടെ ഒട്ടകപ്പുറത്ത് കച്ചവടത്തിന് പോകുന്ന മക്കക്കാരോട് വെറുതെയല്ല മുകളിലെ ആകാശത്തേക്കും ചുവട്ടിലെ ഭൂമിയിലേക്കും കയറിയിരിക്കുന്ന ഒട്ടകത്തിലേക്കും നോക്കാന്‍ ഖുര്‍ആന്‍ കല്‍പ്പിച്ചത്.

( അമേരിക്കയിലെ പ്രഗല്‍ഭ ഇസ്‌ലാമിക ചിന്തകനും സൂഫി അക്കാദമീഷ്യനുമായ ലേഖകന്‍ മുപ്പതോളം കൃതികളുടെ രചയിതാവാണ്. 'കീ ടു ഡിവൈന്‍ കിങ്ഡം' എന്ന കൃതിയില്‍ നിന്നെടുത്ത ഭാഗമാണിത്.)

മൊഴിമാറ്റം:ശുഐബുല്‍ ഹൈതമി

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും തീകൊളുത്തി മരിച്ചു

Kerala
  •  a month ago
No Image

'മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചിട്ടില്ല,  യുദ്ധം അവസാനിപ്പിക്കാന്‍ ഇരു കക്ഷികളും മുന്നോട്ടു വന്നാല്‍ ചര്‍ച്ച തുടരും' വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത നിഷേധിച്ച് ഖത്തര്‍

International
  •  a month ago
No Image

പ്രതിഷേധം കനക്കുന്നു; മുഖം തിരിച്ച് സർക്കാർ; പൊതുപരീക്ഷാ സമയം മാറ്റില്ല 

Kerala
  •  a month ago
No Image

ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളല്‍

Kerala
  •  a month ago
No Image

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

Kerala
  •  a month ago
No Image

മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

Kerala
  •  a month ago
No Image

തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago