നെടുമ്പാശ്ശേരിയില്‍ വീണ്ടും വിദേശ കറന്‍സി വേട്ട; വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 1.33 കോടി രൂപയുടെ കറന്‍സി പിടികൂടി
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അനധികൃതമായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്സിപിടികൂടി. 1.33 കോടി രൂപ മൂല്യം കണക്കാക്കുന്ന വിദേശ കറന്‍സികളാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ 4.30 ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പുറപ്പെടാനെത്തിയ തൃശൂര്‍ മാള സ്വദേശി വിഷ്ണുവാണ് പിടിയിലായത്. കുവൈറ്റ് ദിനാര്‍, സഊദി റിയാല്‍, ഒമാന്‍ ദിര്‍ഹം തുടങ്ങിയ കറന്‍സികളാണ് ഇയാളുടെ ബാഗേജില്‍ നിന്നും കണ്ടെടുത്തത്.
ബാഗേജ് സ്ക്രീനിംഗിനിടയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് തുറന്ന് പരിശോധിച്ചപ്പോഴാണ് വിദേശ കറന്‍സികള്‍ കണ്ടെത്തിയത്. ഇയാളെ കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 11 കോടി രൂപയുടെ വിദേശ കറന്‍സി ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച അഫ്ഗാന് സ്വദേശിയായ യുവാവ് ബുധനാഴ്ച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."