ഇഷ്ടിക നിര്‍മാണ യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങി
ചവറ: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകള്‍ക്ക് തൊഴിലുറപ്പ് പദ്ധതി വഴി ചവറ ഗ്രാമ പഞ്ചായത്ത് ഇഷ്ടികകള്‍ സൗജന്യമായി നല്‍കാന്‍ ആരംഭിച്ചു. ഗ്രാമ -ബ്ലോക്ക് പഞ്ചായത്തുകള്‍ നിര്‍ദേശിക്കുന്ന വീടുകള്‍ക്ക് സൗജന്യമായി നല്‍കുന്ന ഇഷ്ടികകള്‍ക്കായി നിര്‍മാണ യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം ജില്ലയില്‍ ആദ്യ സിമെന്റ് ഇഷ്ടിക നിര്‍മാണ യൂനിറ്റ് ചവറ ഗ്രാമ പഞ്ചായത്തിലെ പഴഞ്ഞിക്കാവ് വാര്‍ഡിലാണ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 567 ഇഷ്ടികകളാണ് നിര്‍മിച്ചത്. ഇതിനായി 48274 രൂപയാണ് തൊഴിലുറപ്പ് പദ്ധതി വഴി നല്‍കിയത്. ഇഷ്ടികകള്‍ ഏഴുദിവസം കൊണ്ട് ഏഴു തൊഴിലാളികള്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ലൈഫ് പദ്ധതി പ്രകാരമുള്ള മൂന്ന് വീടുകള്‍ക്കായി ഇഷ്ടികകള്‍ സൗജന്യമായി വിതരണം ചെയ്തു. ആദ്യ യൂമിറ്റിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം 2 യൂനിറ്റുകള്‍ കൂടി ഗ്രാമ പഞ്ചായത്തില്‍ ആരംഭിക്കും. പദ്ധതി പ്രകാരമുള്ള പുതിയ വീടുകള്‍ക്കായി ഇഷ്ടികകള്‍ ഇത്തരം യൂനിറ്റുകളില്‍ നിന്നു നല്‍കും. 2018-19 സാമ്പത്തിക വര്‍ഷ പദ്ധതി പ്രകാരം 2 കോടി രൂപയാണ് ഇഷ്ടിക നിര്‍മാണ യൂനിറ്റുകള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്.
യൂനിറ്റില്‍ നിര്‍മിച്ച ഇഷ്ടികയുടെ വിതരണോദ്ഘാടനം എന്‍. വിജയന്‍പിള്ള എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ ലളിത അധ്യക്ഷയായി. വാര്‍ഡ് അംഗം രമാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി പിള്ള, സ്ഥിരംസമിതി അധ്യക്ഷ ബിന്ദു കൃഷ്ണകുമാര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ രാഹുല്‍, ജി.ആര്‍ ഗീത, ബിന്ദുലക്ഷ്മി, ഗംഗ, ജിജി, അംബിക, ദീപു, വി ജ്യോതിഷ്‌കുമാര്‍, ജയശ്രീ, ഷറഫുദ്ദീന്‍, റോബിന്‍സന്‍, ബി.ഡി.ഒ പ്രസന്നന്‍പിള്ള, തൊഴിലുറപ്പ് പദ്ധതി എ.ഇ കല, ഓവര്‍സിയര്‍ വിഷ്ണുചന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി ഷൈലജ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശശികല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."