ഉപദേഷ്ടാക്കളെക്കൊണ്ട് ഭരണം മുന്നോട്ടുപോകില്ല: രമേശ് ചെന്നിത്തല
മലപ്പുറം: സകല മേഖലകളിലും പൂര്‍ണ പരാജയമായ സര്‍ക്കാര്‍ ആഭ്യന്തര വകുപ്പില്‍ പുതിയ ഉപദേഷ്ടാവിനെ കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും ഭരണപരാജയത്തെ മറക്കാന്‍ എത്ര ഉപദേഷ്ടാക്കളെ നിയമിച്ചിട്ടും കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ കഴിവു കേടാണ് ഇതു കാണിക്കുന്നത്. ഇതുകൊണ്ടൊന്നും സര്‍ക്കാരിനു രക്ഷപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബില്‍ മീറ്റ ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലിസിന്റെ നിയന്ത്രണം പൂര്‍ണമായും സര്‍ക്കാരിനു നഷ്ടപ്പെട്ടിരിക്കുന്നു. സംസ്ഥാനത്ത് സ്ത്രീ പീഡനം, കൊലപാതകം, കളവ് തുടങ്ങിയവ വര്‍ധിക്കുകയും ക്രമസമാധാന നില തകരുകയും ചെയ്തിരിക്കുകയാണ്.
വീട്ടമ്മമാര്‍ വാക്കത്തി തലയിണക്കടിയില്‍ സൂക്ഷിച്ച് ഉറങ്ങിയിട്ടു കാര്യമില്ല. റിവോള്‍വര്‍ ഉണ്ടായിട്ടും രക്ഷയില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."