'സംസ്കാരമുള്ള കുട്ടികളെ ഉണ്ടാക്കൂ, അല്ലെങ്കില്‍ പ്രസവിക്കാതിരിക്കൂ'- സ്ത്രീകളോട് ബി.ജെ.പി എം.എല്‍.എയുടെ ഉപദേശം
ഭോപ്പാല്‍: കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ പന്നലാല്‍ ശാക്യ. സംസ്കാരമുള്ള കുട്ടികളെ ഉണ്ടാക്കുന്നില്ലെങ്കില്‍ പ്രസവിക്കാതിരിക്കൂയെന്നാണ് സ്ത്രീകളോട് എം.എല്‍.എയുടെ 'ഉപദേശം'.
ബുധനാഴ്ച നടത്തിയ ഒരു പരിപാടിക്കിടെയാണ് എം.എല്‍.എയുടെ വിടുവായത്തം. കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിക്കാന്‍ വേണ്ടിയാണ് പരാമര്‍ശം ഉന്നയിച്ചത്. ''ദാരിദ്ര്യത്തെ തുടച്ചുമാറ്റുന്നതിനു പകരം 'ദാരിദ്ര്യത്തെ തുടച്ചുമാറ്റൂ' എന്ന മുദ്രാവാക്യവുമായാണ് കോണ്‍ഗ്രസ് വന്നത്. ഇത്തരം നേതാക്കള്‍ക്ക് ജന്മം നല്കുന്ന സ്ത്രീകളുണ്ട്. സമൂഹത്തെ വികൃതമാക്കുന്നവരും സംസ്കാരമില്ലാത്തവരുമായ കുട്ടികളെ ഉണ്ടാക്കാത്തവര്‍ പ്രസവിക്കാതിരിക്കൂ''- പന്നലാല്‍ പറഞ്ഞു.
നേരത്തേയും ഇയാള്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ വിവാഹം സംബന്ധിച്ചായിരുന്നു ഇത്. അനുഷ്ക ശര്‍മ്മയുമായുള്ള വിവാഹം രാജ്യത്തിനു പുറത്തുനടത്തിയത് അദ്ദേഹത്തിന് രാജ്യസ്നേഹം ഇല്ലാത്തതു കൊണ്ടാണെന്നായിരുന്നു പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."