കിഴുക്കോട്ട് കടവ്-മന്ദങ്കാവ് റോഡില്‍ വെള്ളംകയറി ഗതാഗതം ദുസ്സഹമായി
നടുവണ്ണൂര്‍: കിഴുക്കോട്ട് കടവ് മന്ദങ്കാവ് റോഡില്‍ വെള്ളംകയറി ഗതാഗതം ദുസ്സഹമായി. നടുവണ്ണൂരില്‍ നിന്നു കൊയിലാണ്ടിയിലേക്കു പോകുന്ന നടുവണ്ണൂര്‍ കിഴക്കോട്ട് കടവ് മന്ദങ്കാവ് ഊരള്ളൂര്‍ റോഡില്‍ പലസ്ഥലങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. റോഡില്‍ രൂപപ്പെട്ട വന്‍ ഗര്‍ത്തങ്ങളില്‍ വെള്ളം നിറഞ്ഞതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടാനും സാധ്യതയുണ്ട്.
നടുവണ്ണൂര്‍ പുതുക്കുടിമുക്ക് ഭാഗം, വെള്ളോട്ട് അങ്ങാടിക്കു സമീപം, ആശാരിക്കല്‍ മുക്ക്, കിഴുക്കോട്ട് കടവ് അങ്ങാടിക്കു സമീപം, വെങ്ങളത്ത്കണ്ടി കടവ് എന്നിവിടങ്ങളില്‍ റോഡില്‍ വെള്ളം കയറി ഗതാഗതം ദുസ്സഹമായ നിലയിലാണ്. പുതുക്കുടിമുക്കില്‍ മീറ്ററുകളോളം വെള്ളത്തിലൂടെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. മന്ദങ്കാവില്‍ നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നതിനാല്‍ നിരവധി വലിയ വാഹനങ്ങളാണു നിത്യേന ഈ വഴി കടന്നുപോകുന്നത്.
പൊതുമേഖലാ സ്ഥാപനമായ കേരഫെഡ് കോംപ്ലക്‌സിലേക്ക് ദിവസവും നിരവധി വലിയ വാഹനങ്ങളാണ് ചരക്കുമായി ഈ റോഡിലൂടെ കടന്നുപോകുന്നത്. പത്തോളം മിനി ബസുകളും ഈ റോഡിലൂടെ സര്‍വിസ് നടത്തുന്നുണ്ട്.
ഏറെ ഗതാഗത പ്രാധാന്യമുള്ള ഈ റോഡ് റീടാറിങ് നടത്തണമെന്ന് ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നടുവണ്ണൂരില്‍ നിന്നു കൊയിലാണ്ടിയിലേക്ക് എളുപ്പം എത്താവുന്ന റൂട്ട് ആയിനാല്‍ തന്നെ നൂറുകണക്കിന് ആളുകളാണ് ഈ റോഡിനെ നിത്യേന ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."