അങ്കണവാടി കെട്ടിടം വെള്ളത്തില്‍
കുന്ദമംഗലം: കുരുവട്ടൂര്‍ പുറ്റുമണ്ണില്‍താഴം പുതുതായി നിര്‍മിച്ച അങ്കണവാടിക്ക് ചുറ്റും വെള്ളം നിറഞ്ഞതോടെ അങ്കണവാടി പ്രവര്‍ത്തനം അവതാളത്തില്‍. കുരുവട്ടൂര്‍ പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ പുറ്റുമണ്ണില്താഴത്ത് നിര്‍മിച്ച മാണിയേടത്ത് രാരുകുട്ടി നായര്‍ സ്മാരക പനാത്ത്താഴം അങ്കണവാടിക്ക് ചുറ്റുമാണ് വെള്ളം നിറഞ്ഞത്. ഈ വര്‍ഷം ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്ത അങ്കണവാടിയില്‍ 12 കുട്ടികളാണ് ഉണ്ടായിരുന്നത്. ചുറ്റും വഴിയിലും വെള്ളം നിറഞ്ഞതോടെ 12ന് പ്രവര്‍ത്തിച്ചു തുടങ്ങേണ്ടുന്ന അങ്കണവാടിയില്‍ കുട്ടികള്‍ എത്തിയില്ല. കുട്ടികളുമായി എത്തിയ രക്ഷിതാക്കള്‍ നിലവിലെ അവസ്ഥ കണ്ട് കുട്ടികളെയും കൊണ്ട് തിരിച്ചുപോയി.മഴക്കാലം കഴിയുന്നത് വരെ മറ്റൊരു താല്‍ക്കാലിക സംവിധനം കണ്ടെത്തിയില്ലെങ്കില്‍ മഴക്കാലം വരെ അങ്കണവാടി അടച്ചിടേണ്ടി വരും. പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ 2106-2017 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ചതാണ് ഈ അങ്കണവാടി. വയല്‍ മണ്ണിട്ട് നികത്തിയാണ് നിര്‍മിച്ചിരുന്നത്. കെട്ടിടം നിര്‍മിക്കുമ്പോള്‍ വേണ്ടത്ര പ്ലാനിങ് ഇല്ലാത്തതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."