നാലാമത്തെ കുടിവെള്ള പദ്ധതിയും പരാജയം: മേലേ കാളികാവില്‍ വെള്ളമില്ല
കാളികാവ്: മേലെ കാളികാവില്‍ നാലാമത്തെ കുടിവെള്ള പദ്ധതിയും ഫലം കണ്ടില്ല. പഞ്ചായത്ത് നടപ്പിലാക്കിയ മൂന്ന് പദ്ധതികള്‍ പൂര്‍ണ പരാജയമാണ്. ഒടുവില്‍ നടപ്പിലാക്കിയ ഹാഡാ പദ്ധതിയും പരാജയപ്പെട്ടതോടെ മേലെ കാളികാവുകാരുടെ കുടിവെള്ള പ്രതീക്ഷ നഷ്ടമായി. 33 ലക്ഷം രൂപയാണ് ഹാഡ പദ്ധതിക്കായി പാഴാക്കിയിട്ടുള്ളത്.
വെള്ളക്ഷാമം രൂക്ഷമായ മേലേ കാളികാവില്‍ പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പദ്ധതികള്‍ നടപ്പാക്കിയത്. കാട്ടുചോലകളില്‍ നിന്ന് വെള്ളം ശേഖരിച്ച് വിതരണം നടത്താനുള്ളതായിരുന്നു രണ്ട് പദ്ധതികള്‍. ചോലയില്‍ നിന്ന് വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് കിണര്‍ കുഴിച്ച് മറ്റൊരു പദ്ധതി തുടങ്ങി. കിണറില്‍ മലിന ജലമായതോടെ പദ്ധതി വീണ്ടും മുടങ്ങി. കാട്ടു ചോലകളില്‍ നിന്ന് നാട്ടുകാര്‍ പൈപ്പിട്ടാണ് വെള്ളം എടുത്തിരുന്നത്.
ചോല നേരത്തെ വറ്റുകയും പൈപ്പുകള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കുകയും ചെയ്തത് പ്രദേശവാസികള്‍ക്ക് തിരിച്ചടിയായി. ഹാഡ പദ്ധതി പ്രകാരം പഞ്ചായത്ത് കിണറിനു പുറമെ പുതിയ കിണര്‍ നിര്‍മിച്ച് പമ്പുസെറ്റും സംഭരണിയും സ്ഥാപിക്കാനായിരുന്നു ഫണ്ട് വകയിരുത്തിയിരുന്നത്.
കിണര്‍ കുഴിച്ച് പമ്പുസെറ്റും ടാപ്പുകളും സ്ഥാപിച്ചുവെങ്കിലും പുതിയ കിണറും വറ്റി. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കിണറ്റിലേക്കുള്ള റിങും ജല സംഭരണിയും ഉപയോഗിക്കാതെയാണ് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ വെള്ളമെത്തിച്ച് കൊടുക്കുന്നത് മാത്രമാണ് നാട്ടുകാര്‍ക്ക് ആശ്വാസം. യൂത്ത് കോണ്‍ഗ്രസ് കാളികാവ് മണ്ഡലം സെക്രട്ടി ബദര്‍, വി.പി മൂസ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജലവിതരണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."