HOME
DETAILS
MAL
പേവിഷ വിമുക്ത കേരളം രണ്ടാം ഘട്ടം
backup
July 06 2016 | 03:07 AM
തിരുവനന്തപുരം: സംസ്ഥാനത്തെ പേവിഷ മുക്തമാക്കാനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ കര്‍മ്മ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റേയും ജന്തുജന്യ ദിനാചരണത്തിന്റേയും ഉദ്ഘാടനം ഇന്നു രാവിലെ 11ന് കനകക്കുന്നില്‍ മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി കെ.രാജു നിര്‍വഹിക്കും. കെ. മുരളീധരന് എം.എല്‍.എ അധ്യക്ഷത വഹിക്കും.
വീടുകളില്‍ വളര്‍ത്തുന്ന എല്ലാ നായ്ക്കളേയും പേവിഷ പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കി ലൈസന്‍സ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൃഗസംരക്ഷണ വകുപ്പില്‍ നിന്നു നല്കുന്ന പ്രതിരോധ കുത്തിവയ്പ്പിന്റെ സാക്ഷ്യപത്രം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സമര്‍പ്പിച്ച് വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് വാങ്ങാം.
തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന് ജനന നിയന്ത്രണ ശസ്ത്രക്രിയ നടത്തുന്നതിനും മൃഗസംരക്ഷണ വകുപ്പ് പദ്ധതി തയാറാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."