HOME
DETAILS
MAL
സ്വകാര്യ ബസ് ഉടമ നിരാഹാര സമരത്തിനൊരുങ്ങുന്നു
backup
April 05 2017 | 20:04 PM
നിലമ്പൂര്‍: കെ.എസ്.ആര്.ടി .സി സമയക്രമം പാലിക്കാത്തതിനാല്‍ ദുരിതത്തിലായെന്ന് സ്വകാര്യ ബസുടമ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തന്റെ ബസ് സര്‍വിസ് തകര്‍ക്കുന്ന രീതിയില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ സമയക്രമം പാലിക്കാതെ തന്റെ വാഹനത്തിന് തൊട്ടുമുന്നില്‍ സര്‍വിസ് നടത്തുന്നതിനെതിരെയാണ് ബസ് ഉടമയായ വാണിയമ്പലം മാട്ടക്കുളം സ്വദേശി നെച്ചിക്കാടന് ഫിഷര്‍ രംഗത്തുവന്നത്.
കെ.എസ്.ആര്.ടി.സി എം.ഡി, വകുപ്പുമന്ത്രി, തൃശൂര്‍ സോണല്‍ ഓഫിസര്‍, ആര്.ടി.ഒ, പൊലിസ് എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ 18 മുതല്‍ കെ.എസ്.ആര്.ടി.സി നിലമ്പൂര്‍ ഡിപ്പോക്കുമുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഫിഷര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."