നോമ്പുതുറയ്ക്കുള്ള ഒരുക്കത്തിനിടെ ബഹ്റൈനില്‍ കണ്ണൂര്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു
മനാമ: ബഹ്റൈനില്‍ കണ്ണൂര്സ്വദേശി കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ പെരിങ്ങത്തൂര്‍ പുളിയനപുറം പിലാവുള്ളതില്‍ അബ്ദുല്ല(57)യാണ് മരിച്ചത്.
അദ്ലിയ ഭാഗത്തുള്ള താമസസ്ഥലത്തു നോമ്പുതുറക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു അബ്ദുല്ല. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീണു മരിക്കുകയുമായിരുന്നു. ഹൃദയാഘാതമാണു മരണകാരണമെന്നാണു കരുതുന്നത്.
27 വര്‍ഷമായി ബഹ്റൈനിലുള്ള അബ്ദുല്ല നിലവില്‍ ജവാദ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലിനോക്കുകയായിരുന്നു.
അടുത്തമാസം നാട്ടില്‍ വരാനിരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ ബഹ്റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
ബഹ്റൈനില്‍ തന്നെയുള്ള കെ.എം.സി.സി ഹൂറ വൈസ് പ്രസിഡന്റ് സലിം ഹാജിയുടെ ജ്യേഷ്ഠനാണ് അബ്ദുല്ല. മറ്റു സഹോദരങ്ങളായ മൊയ്തു, അഷ്റഫ് എന്നിവരും ബഹ്റൈനിലുണ്ട്. ആയിഷയാണ് ഭാര്യ. മക്കള്‍: അസ്മന, സുമയ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."