കാലവര്‍ഷം ശക്തമായി; വനത്തില്‍ ഉരുള്‍പൊട്ടി, മലവെള്ളപ്പാച്ചിലില്‍ കോളനി വെള്ളത്തിനടിയിലായി
നിലമ്പൂര്‍: മേഖലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചു. പന്തിരായിരം വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലില്‍ മതില്‍മൂല കോളനി വെള്ളത്തിനിടിയിലായി. മായംപള്ളിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കാഞ്ഞിരപ്പുഴ നിറഞ്ഞ് മതില്‍മൂല പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകി.
കോളനി വീടുകളില്‍ വെള്ളം കയറി. കോളനിയിലെ കുടുംബങ്ങളെ മാറ്റിവറവാര്പ്പിച്ചിരിക്കുകയാണ്. കോളനിയിലെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് വെള്ളത്തില്‍ ഒലിച്ചുപോയി. നമ്പൂരിപ്പൊട്ടി പാലത്തിനു മുകളിലും വെള്ളംകയറി ഗതാഗതം തടസപ്പെട്ടു.
പാലത്തിനു മുകളില്‍ വെള്ളം ഉയര്‍ന്നതോടെ യാത്രചെയ്യുകയായിരുന്ന ബൈക്ക് യാത്രികര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആഢ്യന്‍പാറക്കു സമീപത്തെ ജലനിധി ടാങ്കും തകര്‍ന്നു.
നിലമ്പൂര്‍ ചക്കാലക്കുത്ത് അമരക്കാട്ടില്‍ ലക്ഷ്മിയുടെ വീട്ടുമുറ്റത്തെ കിണറും മഴയില്‍ ഇടിഞ്ഞ് താഴ്ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."