ജൈവ രീതിയിലുള്ള പഴക്കൃഷിയുമായി പ്രവാസി
എടവണ്ണ: ലോകത്തിലെ ഏറ്റവും വില കൂടിയതും സ്വാദിഷ്ടമായതുമായ പഴങ്ങള്‍ ജൈവ രീതിയില്‍ കൃഷി ചെയ്ത് മാതൃകയാവുകയാണ് പ്രവാസിയായ ടി.പി കബീര്‍. എടവണ്ണയിലെ അയിന്തൂരിലെ വീട്ടുവളപ്പിലുള്ള ഒരേക്കര്‍ സ്ഥലത്താണ് ആവശ്യക്കാര്‍ ഏറെയുള്ള റാം ബുട്ടാന്‍, മാങ്കോസ്റ്റിന്‍ , ബറാബ, സ്റ്റാര്‍ ഫ്രൂട്സ് തുടങ്ങിയ പഴങ്ങള്‍ കൃഷി ചെയ്യുന്നത്. പഴങ്ങളുടെ വിളവെടുപ്പ് എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് റസിയാ ബഷീര്‍ ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫിസര്‍ സുബൈര്‍ ബാബു, വാര്‍ഡ് മെമ്പര്‍ വി.ലുഖ്മാന് എന്നിവര്‍ സംബന്ധിച്ചു. ആദ്യ വിളവെടുപ്പില്നിന്നും കിട്ടിയ മുഴുവന്‍ വരുമാനവും എടവണ്ണയിലെ ഒരു സന്നദ്ധ സംഘടനക്ക് സംഭാവനയായി നല്കി. ദുബൈ ആരോഗ്യ വകുപ്പിലെ ജീവനക്കാരനായ കബീര്‍ ഇത്തരം പഴങ്ങള്‍ ധാരാളമായി വിളയുന്ന മലേഷ്യയുടേയും നമ്മുടെയും കാലാവസ്ഥ താരതമ്യ പഠനം നടത്തിയാണ് ഏഴ് വര്‍ഷം മുന്‍പ് കൃഷി ആരംഭിച്ചത്.
ദുരിയന്,ലോങ്കന്‍,ചെമ്പടാക്ക, മിറാക്കിള്‍ ഫ്രൂട്ട്സ് തുടങ്ങിയ പഴങ്ങള്‍ അടുത്ത വര്‍ഷം വിളവെടുക്കാന്‍ കഴിയും.
എടവണ്ണ കല്ലിടുമ്പില്‍ പ്രവര്‍ത്തിക്കുന്ന ജൈവകൃഷി വിപണന കേന്ദ്രം വഴിയാണ് മാര്‍ക്കറ്റിലെത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."