സംസ്ഥാനത്ത് ജെന്‍ഡര്‍ വകുപ്പ് രണ്ടുവര്‍ഷത്തിനകം
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വര്‍ഷം തന്നെ സംസ്ഥാനത്ത് പുതിയതായി ജെന്‍ഡര്‍ വകുപ്പ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സ്ത്രീസുരക്ഷക്കായി പ്രത്യേകവകുപ്പ് രൂപീകരിക്കുന്നതിനു പുറമേയാണിത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥ ഘടനയാണ് ജെന്‍ഡര്‍വകുപ്പിനും വിഭാവനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. സ്ത്രീ പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള ജെന്‍ഡര്‍വകുപ്പിനു പുറമേ രണ്ടുവര്‍ഷത്തിനകം ജെന്‍ഡര്‍ ഓഡിറ്റ് നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകമായി സര്‍ക്കാര്‍ എത്ര തുക ചെലവഴിക്കുന്നു എന്നതു സംബന്ധിച്ചും സര്‍ക്കാര്‍ പദ്ധതികള്‍ സ്ത്രീകളിലേക്കും പുരുഷന്‍മാരിലേക്കും എങ്ങനെ എത്തിപ്പെടുന്നു എന്നതുസംബന്ധിച്ചും ജെന്‍ഡര്‍ ഓഡിറ്റില്‍ രേഖപ്പെടുത്തും. സ്ത്രീ പുരുഷ ഭേദമന്യേ തുല്യനീതി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ജെന്‍ഡര്‍ ഓഡിറ്റ് നടത്താനുള്ള ധനവകുപ്പിന്റെ തീരുമാനം.
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജെന്‍ഡര്‍ ഓഡിറ്റ് ടീം രൂപീകരിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ടീം അതാത് വകുപ്പുകളുടെ മേധാവിക്ക് നേരിട്ടു റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ പ്രവര്‍ത്തനങ്ങളുടെ ഏകോപനം പുതിയതായി രൂപീകരിക്കുന്ന ജെന്‍ഡര്‍ വകുപ്പിനായിരിക്കും. സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും അനുവദിക്കുന്ന തുക തുല്യമായാണോ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രയോജനപ്പെടുന്നതെന്ന് പരിശോധിക്കുന്നതായിരിക്കും ജെന്‍ഡര്‍ വകുപ്പിന്റെ പ്രധാന ചുമതല. ലിംഗപരമായ അസമത്വം ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കുക, ഇത്തരം അസമത്വങ്ങളുടെ പരിണിതഫലങ്ങള്‍ മനസിലാക്കുക, ഇതിനു പരിഹാരം കണ്ടെത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ ആയിരിക്കും ജെന്‍ഡര്‍ വകുപ്പ ിന്റെ പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."