'സ്റ്റാന്‍ഡ് വിത്ത് സ്റ്റുഡന്റ്‌സ്' ലോഗോ പ്രകാശനം ചെയ്തു
അമ്പലപ്പുഴ:'യുവതയെ മയക്കി ഉറക്കുവാന്‍ അനുവദിക്കില്ല' സ്റ്റാന്‍ഡ് വിത്ത് സ്റ്റുഡന്റസ് എന്ന പ്രമേയത്തില്‍ എം.എസ് .എഫ് കമ്പിവളപ്പ് വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്യാപയിന്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലോഗോ പ്രകാശനം അമ്പലപ്പുഴ എസ്.ഐ പ്രതീഷ് കുമാര്‍ നിര്‍വഹിച്ചു.
ഏപ്രില്‍ രണ്ടു മുതല്‍ ഓഗസ്റ്റ് രണ്ടുവരെ നാലുമാസം നീണ്ടുനില്‍ക്കുന്ന ക്യാംപയിനില്‍ കൊളാഷ് പ്രദര്‍ശനം,ലഹരി വിരുദ്ധ ലഘു ലേഖ വിതരണം,വിദ്യാര്‍ഥി രക്ഷകര്‍ത്ത സംഗമം തുടങ്ങിയ പരിപാടികളോട് കൂടിയാണ് ക്യാംപയിന്‍ സമാപിക്കുന്നത്.
ലോഗോ പ്രകാശണത്തില്‍ എം.എസ്.എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് സുബൈര്‍,മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഫ്‌സല്‍ വെളിപ്പറമ്പ്,ട്രഷറര്‍ നിസാര്‍ താഴ്ചയില്‍,മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റിയാസ് കൊച്ചുകുളം,എം.എസ്.എഫ് മണ്ഡലം ട്രഷറര്‍ അജ്മല്‍ നിസാര്‍,ജില്ലാ കൗണ്‍സില്‍ മെമ്പര്‍ നാഫില്‍ റഹ്മാന്‍,പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അസ്ഹറുദ്ധീന്‍ അന്‍സാരി,ട്രഷറര്‍ സജ്ജാദ് സിറാജ്,ജോയിന്റ് സെക്രട്ടറി അന്‍ഷാദ് അബ്ദുല്ല,നീര്‍കുന്നം ശാഖ പ്രസിഡന്റ് അസര്‍ യാസീന്‍,കമ്പിവലപ്പ് വാര്‍ഡ് ജോയിന്റ് സെക്രട്ടറി നിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."