HOME
DETAILS

കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പ്പാത: വിഹിതം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഉറപ്പ്

  
backup
June 14 2018 | 07:06 AM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1-3



കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയുടെ പ്രത്യേകിച്ച് കാഞ്ഞങ്ങാടിന്റെ സമഗ്രമായ വികസനത്തിന്ന് വഴിയൊരുക്കുന്ന കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുന്നതായും പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം നല്‍കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതായി റെയില്‍പാത ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍.
റെയില്‍പാത നിര്‍മിക്കുന്നതിനുള്ള ആവശ്യമായ പങ്കാളിത്തവിഹിതം നല്‍കാന്‍ തയ്യറാണെന്ന് അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയുടെ കാര്യാലയത്തിലേക്ക് കത്തയച്ചതായും ഭാരവാഹികള്‍ പറഞ്ഞു. കരുണാകരന്‍ എം.പിയുടെ നിരന്തര ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടായതയായും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മുഖ്യമന്ത്രി നടത്തിയ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തവര്‍ പാതക്കാവശ്യമായ സംസ്ഥാന വിഹിതം നല്‍കണണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്ന് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പാണ് ഇതോടെ യാഥാര്‍ഥ്യമായത്.
നിര്‍ദ്ദിഷ്ട കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാതയുടെ സര്‍വേ പൂര്‍ത്തിയാക്കി പ്രൊജക്ട് റിപ്പോര്‍ട്ട് മുന്‍പേ തയാറായെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിപത്രം ലഭിക്കാത്തതിനാല്‍ റിപ്പോര്‍ട്ട് റെയില്‍വേയുടെ ചെന്നൈ ഓഫിസിലെ ഫയലില്‍ പൊടിപിടിച്ചു കിടക്കുകയായിരുന്നു. 2007-08 വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ ഇടംനേടിയ ഒന്നാണ് കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത. പാകയുടെസര്‍വേ 2015ലാണ് പൂര്‍ത്തിയാക്കിയത്.
ചെന്നൈയിലുള്ള റെയില്‍വേ ദക്ഷിണമേഖലാ ജനറല്‍ മാനേജരുടെ ഓഫിസിലാണ് പ്രൊജക്ട് റിപ്പോര്‍ട്ട് ഇപ്പോഴുള്ളത്. ആവശ്യമായ സ്ഥലം നല്‍കാമെന്നും പദ്ധതിക്ക് സംസ്ഥാനങ്ങള്‍ വഹിക്കേണ്ട തുകയുടെ പകുതി വഹിക്കാമെന്നും അറിയിച്ചുള്ള സമ്മത പത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരുക്കുന്നത്. 1,300 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്. ഇതില്‍ 50ശതമാനം കേരള, കര്‍ണാടക സര്‍ക്കാരുകളാണ് വഹിക്കേണ്ടത്. ബാക്കി തുക റെയില്‍വേയും വഹിക്കും.
സംസ്ഥാന സര്‍ക്കാര്‍ 357 കോടി രൂപ ചെലവഴിക്കേണ്ടി വരും. സമ്മതപത്രം ലഭിച്ചതോടെ പ്രൊജക്ട് റിപ്പോര്‍ട്ട് ഡല്‍ഹിയിലെ റെയില്‍വേ ബോര്‍ഡില്‍ ഉടനെ എത്തിക്കും. ഈ റെയില്‍ പാതയുടെ ആശയം ഉടലെടുത്ത് പത്ത് വര്‍ഷം പിന്നിടുകയും സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ട് പോവുകയും ചെയ്ത ശേഷമാണ് തലശ്ശേരി-മൈസൂരു റെയില്‍വേ പാത എന്ന ആശയം ഉടലെടുക്കുന്നത്. അതോടെ കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയെ സംബന്ധിച്ച ആശങ്ക ഉടലെടുത്തിരുന്നു. സി.പി.എം കണ്ണൂര്‍ ലോബിയാണ് തലശ്ശേരി-മൈസൂര്‍ പാതക്കായി ചരട് വലിക്കുന്നതെന്നും കാഞ്ഞങ്ങാട്-കാണിയൂര്‍ പാത ആശയത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോയത് അതിനാലാണെന്നും പ്രചാരണം ഉണ്ടായിരുന്നു.
നിര്‍ദിഷ്ട കാഞ്ഞങ്ങാട്-കാണിയൂര്‍ പാത പൂര്‍ത്തിയാകുന്നതോടെ കാഞ്ഞങ്ങാട്ടു നിന്ന് പാണത്തൂര്‍, സുള്ള്യ, കാണിയൂര്‍, സകലേശ്വര്‍, ഹാസന്‍ വഴി ബാംഗ്ലുരിലെത്താന്‍ 373 കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ മതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  2 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  42 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago