'സ്നേഹവീട് ' പദ്ധതിയില്‍ 12 വീടുകളുടെ നിര്‍മാണം പൂര്‍ത്തികരിച്ചു
നെടുമ്പാശ്ശേരി: 'സ്നേഹവീട്' എന്ന ഭവന പൂര്‍ത്തീകരണ പദ്ധതിയില്‍ പാറക്കടവ് ബ്ലോക്ക് പഞ്ചായത്തില്‍ 12 വീടുകളുടെ നിര്‍മാണം പൂര്‍ത്തികരിച്ചു. കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ ധന സഹായത്തോടെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പുത്തന്‍വേലിക്കര, കുന്നുകര, പാറക്കടവ്, ശ്രീമൂലനഗരം, ചെങ്ങമനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ നിരാലംബരായ കുടുംബങ്ങളുടെ ഭവനപൂര്ത്തീകരണമാണ് നടത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന ഭവന സമര്‍പ്പണ ചടങ്ങില്‍ പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍ 12 ഭവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖര വാര്യര്‍ അധ്യക്ഷത വഹിച്ചു. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് മാനേജര്‍ ബെന്റ്ലി താടിക്കാരന് മുഖ്യാഥിതി ആയിരുന്നു. കുന്നുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് അസിസ്റ്റന്റ് മാനേജര്‍ ദീപക്. ജി, ബിന്ദു സെബാസ്ററ്യന്, ഷിബു മൂലന്, രാജേഷ് മഠത്തിമൂല, കെ.സി.രാജപ്പന്, സി.എസ് രാധാകൃഷ്ണന്,സംഗീത സുരേന്ദ്രന്, സിനി ജോണി,സാജിദ ബീരാസ്,അഡ്വ. ടി.എ. ഇബ്രാഹിംകുട്ടി, സെക്രട്ടറി സി. രമണി, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (പി ആന്റ് എം) അനില്‍ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. അടുത്ത ഘട്ടത്തില്‍ 15 ഭവനങ്ങള്‍ കൂടി ഇത്തരത്തില്‍ പൂര്‍ത്തീകരിക്കാനാണ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."