അരിയും ഗോതമ്പും സൗജന്യമായി വിതരണം ചെയ്യും
ആലപ്പുഴ: ഐ.എ.വൈ.വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഈ മാസം 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും സൗജന്യമായി നല്‍കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
മുന്‍ഗണന ഇതരവിഭാഗത്തിലെ രണ്ടുരൂപ നിരക്കിലുള്ള ഭക്ഷ്യധാന്യപദ്ധതിയിലുള്ളവര്ക്ക് ഓരോ അംഗത്തിനും രണ്ട് കിലോ അരി രണ്ടുരൂപ നിരക്കില്‍ ലഭിക്കും.
ഈ പദ്ധതിയിലുള്‍പ്പെടാത്ത മറ്റു മുന്ഗണനയിതരവിഭാഗത്തിലെ കാര്‍ഡുടമകള്‍ക്ക് എട്ട് കിലോ ഭക്ഷ്യധാന്യം അരി കിലോയ്ക്ക് 8.90 രൂപ നിരക്കിലും ഗോതമ്പ് 6.70 രൂപ നിരക്കിലും ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള കാര്‍ഡുടമകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണയും
വൈദ്യുതീകരിക്കാത്ത വീടുള്ള കാര്‍ഡുടമകള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും ലീറ്ററിന് 21 രൂപ നിരക്കില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."