എം.കെ ദാമോദരനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം: ബി.ജെ.പി
തിരുവനന്തപുരം: സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ എം.കെ ദാമോദരനെ നിയമോപദേശക സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നല്കിയ കേസിലെ പ്രതിക്കു വേണ്ടി ഹാജരായ എം.കെ ദാമോദരനായി പൊതു ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കരുത്. കേരളത്തില്‍ നിന്ന് സാന്റിയാഗോ മാര്ട്ടിന് 80,000 കോടി രൂപ കടത്തിക്കൊണ്ടു പോയി എന്ന് ആരോപിച്ചത് വി.എസ് അച്യുതാനന്ദനാണ്. അതേ ആളിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് തന്നെ കോടതിയില്‍ ഹാജരാകുന്നത് ദുരൂഹമാണ്. മാര്‍ട്ടിനുമായി കോടികളുടെ പണമിടപാടും അടുത്ത ബന്ധവുമുള്ള ആള് മന്ത്രിസഭയിലിരിക്കേ ഇങ്ങനെ സംഭവിച്ചതില്‍ അത്ഭുതമില്ല. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടന്‍ അവതാരങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്കിയ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ അവതാരങ്ങളുടെ പിടിയിലാണ്. വി.എസ് നടത്തി വന്ന ഐസ്ക്രീംകേസ് രാഷ്ട്രീയ പ്രേരിതമെന്ന് സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത് മുഖ്യമന്ത്രി അറിയാതെയാണെന്ന് വിശ്വസിക്കാനാവില്ല.
ഐസ്ക്രീം കേസ് അട്ടിമറിച്ച അഭിഭാഷകനെ തന്നെ നിയമോപദേശകനായി നിയമിച്ച മുഖ്യമന്ത്രി ലോട്ടറി കേസ് പ്രതി സാന്റിയാഗോ മാര്‍ട്ടിന്റേയും സംരക്ഷകനാവുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."